x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ ​രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​വു​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ


Published: March 10, 2026 11:15 PM IST | Updated: March 10, 2026 11:16 PM IST

തൃ​​​ശൂ​​​ർ: നി​​​ർ​​​ധ​​​ന​​​കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കാ​​​ൻ​​​സ​​​ർ​​​രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ സ​​​ഹാ​​​യം വി​​​ത​​​ര​​​ണം​​​ചെ​​​യ്ത് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ.

സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം 1500 രോ​​​ഗി​​​ക​​​ളി​​​ലേ​​​ക്കാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത്. ജി​​​ല്ല​​​യി​​​ലെ 150 രോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ളി ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചു.

മൂ​​​ന്നു ​കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. പാ​​​വ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ൾ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ പ​​​ദ്ധ​​​തി​​​യാ​​​ണ് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും കു​​​ട്ടി​​​ക​​​ളി​​​ലെ കാ​​​ൻ​​​സ​​​ർ​​​ചി​​​കി​​​ത്സ​​​യ്ക്കു​​​മാ​​​ത്ര​​​മാ​​​യി തൃ​​​ശൂ​​​രി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക ആ​​​ശു​​​പ​​​ത്രി സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്നും ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

ത​​​ക്ക​​​ല രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ, അ​​​മ​​​ല ഹോ​​​സ്പി​​​റ്റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ൽ, ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ഹോ​​​സ്പി​​​റ്റ​​​ൽ സി​​​ഇ​​​ഒ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ്, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ അ​​​ഡ്വ. ജോ​​​യ് ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Joy Alukkas Foundation cancer patients

Recent News

Corehub Up