തൃശൂർ: ലോക കാൻസർദിനത്തോടനുബന്ധിച്ച് നിർധനരായ കാൻസർരോഗികൾക്കു രണ്ടു കോടി രൂപയുടെ സഹായവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. കേരളത്തിലുടനീളമുള്ള ആയിരം രോഗികൾക്ക് 20,000 രൂപയുടെ അവശ്യമരുന്നുകൾ സൗജന്യമായി വിതരണംചെയ്യും.
നാലിന് തൃശൂർ ചാക്കോളാസ് പവലിയൻ കൺവൻഷൻ സെന്ററിൽ മേയർ ഡോ. നിജി ജസ്റ്റിൻ പദ്ധതി ഉദ്ഘാടനംചെയ്യും. ചലച്ചിത്രതാരം മംമ്ത മോഹൻദാസ് മുഖ്യാതിഥിയാകും.
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ ഗൈനക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസ് വിഭാഗം ഡയറക്ടർ ഡോ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തും.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 8086363946, 9495442917 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.