Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Fire

സ്റ്റാർട്ട് ചെയ്യവേ കാർ കത്തി; വൈദികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

പാലാ: ഭരണങ്ങാനം ഇടമറ്റത്തിനു സമീപം കാറിനു തീപിടിച്ചു കത്തി നശിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന വൈദികൻ അദ്ഭുതകരായി രക്ഷപ്പെട്ടു. ഇടമറ്റം വളഞ്ഞങ്ങാനത്ത് ആണ് കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം ഇടമറ്റം കെ.ടി.ജെ.എം സ്കൂ‌ളിലെ മുൻ മാനേജർ ആയിരുന്ന ഫാ. ജോസഫ് നെടുംപാറ സി എം ഐയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

രാമപുരത്ത് പോയി തിരികെ വരും വഴിയാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു

Kerala

തീപിടിത്തം കൂടുതൽ പെട്രോൾ വണ്ടികളിലോ? മെയിന്‍റനൻസ് ശ്രദ്ധിച്ചില്ലെങ്കിൽ...?

വാഹനങ്ങളിൽ അടുത്ത കാലത്ത് വർധിച്ചുവരുന്ന തീപിടിത്തത്തെക്കുറിച്ചു ഓട്ടോമൊബൈല്‍ ജേണലിസ്റ്റ് ബൈജു എന്‍. നായര്‍ പറയുന്നത് ഇങ്ങനെ...

നമ്മളൊരു വണ്ടി വാങ്ങി കഴിഞ്ഞാല്‍ എന്‍ജിന്‍ ഇടയ്‌ക്കൊക്കെ സര്‍വീസ് ചെയ്ത് വൃത്തിയായി കൊണ്ടുനടക്കും. പക്ഷേ, അതിന്‍റെ ഇലക്‌ട്രിക്കല്‍ വയറുകളും കേബിളുകളും പഴക്കം വന്നുവോയെന്നു പലരും ശ്രദ്ധിക്കാറില്ല. അവയ്ക്കു പഴക്കം ചെന്നാൽ അതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകും. അതു പൊതുവേ ശ്രദ്ധിക്കാറില്ല.

വണ്ടികള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യണം. കൃത്യമായ മെയിന്‍റനന്‍സ് ചെയ്യാതെ വരുമ്പോഴാണ് സിന്‍ജി, എല്‍പിജി വാഹനങ്ങളില്‍ ലീക്കേജ് ഒക്കെ വന്നു തീപിടിച്ചു കത്തി നശിക്കാന്‍ ഇടയാകുന്നത്.

ഇലക്‌ട്രിക് വണ്ടികളുടെ ബാറ്ററി ഓവര്‍ഹീറ്റ് ആകുമ്പോള്‍ അതിനു തീപിടിക്കും. വണ്ടികളുടെ സോഫ്റ്റ്‌വെയറും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മോഡിഫിക്കേഷന്‍ നടത്തുമ്പോള്‍ വണ്ടിയുടെ ചില കാര്യങ്ങള്‍ മാറ്റാനും ഊരിയിടാനും ഒക്കെ സാധ്യതയുണ്ട്. വണ്ടിയുടെ ഗ്യാസിന്‍റെ കാര്യങ്ങളൊക്കെ ഫിറ്റ് ചെയ്യുന്ന ആള്‍ക്കാരാവില്ല മോഡിഫിക്കേഷന്‍ ചെയ്യുന്നത്.

ഡല്‍ഹിയിലും ബോംബെയിലുമൊക്കെ പഴയ വണ്ടികള്‍ക്കു നിരോധനം വന്നപ്പോള്‍ മലയാളികളാണ് ഏറ്റവും കൂടുതല്‍ ആ വണ്ടികള്‍ വാങ്ങി കൊണ്ടുവന്നത്. പഴയ ഇന്നോവ ഒക്കെ ചെറിയ വിലയ്ക്കു കിട്ടും. അങ്ങനെയുള്ള വണ്ടികളില്‍ വയറിംഗിന്‍റെ പ്രശ്‌നങ്ങളൊക്കെ കൂടുതലായിരിക്കും. പെട്രോള്‍ വണ്ടികളാണ് പെട്ടെന്നു തീപിടിക്കുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലാതെന്ത്?

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വണ്ടികള്‍ കത്തുന്നത്. മെയിന്‍റനന്‍സ് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. ശരിയായ രീതിയില്‍ അല്ലാതെയുള്ള വയറിംഗും ഇതിനു കാരണമാകും. വണ്ടിയില്‍ എന്തു മോഡിഫിക്കേഷന്‍ വരുത്തിയാലും ആക്‌സസറീസ് ആഡ് ചെയ്താലും അതില്‍ ഫ്യൂസ് ഇടണം. എന്തെങ്കില്‍ ഷോര്‍ട്ട് സംഭവിച്ചാല്‍ ആദ്യംതന്നെ ഫ്യൂസ് കത്തിപ്പോകും.

വണ്ടിയുടെ എന്‍ജിനും കാര്യങ്ങളും ചെക്ക് ചെയ്യുന്നതിനൊപ്പം വയറിംഗും ശ്രദ്ധിക്കണം. വണ്ടി മെക്കാനിക്കിനെ കാണിക്കുന്നതു പോലെതന്നെ ഇലട്രിക് ഷോപ്പിലും കൊണ്ടുപോയി വയറിംഗ് ഒക്കെ ചെക്ക് ചെയ്യണം


- ടെക് ക്യാച്ചര്‍ (യൂ ട്യൂബര്‍)

ശരിയായ സര്‍വീസ് ഇല്ലെങ്കില്‍ എന്‍ജിന്‍ ഓവര്‍ ഹീറ്റ് ആയി വണ്ടിക്കു തീപിടിക്കാന്‍ സാധ്യതയുണ്ട്. മോഡിഫിക്കേഷന്‍ ചെയ്യാന്‍ വേണ്ടി വയര്‍ കട്ടിംഗ് ഒക്കെ ചെയ്ത്, അധികം ക്വാളിറ്റി ഇല്ലാത്ത വയറുകള്‍ ഒക്കെ കൂട്ടിച്ചേര്‍ത്താല്‍, ഓവര്‍ഹീറ്റ് ആയി തീപിടിക്കും.

മോഡിഫിക്കേഷന്‍ ചെയ്യുമ്പോഴാണ് ക്വാളിറ്റി ഇല്ലാത്ത സാധനങ്ങള്‍ വണ്ടികളില്‍ വച്ചു പിടിപ്പിക്കുന്നത്. അതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാവുകയും തീപിടിക്കുകയും ചെയ്യും.

- ദി റിയല്‍ വോയേജര്‍ (യൂ ട്യൂബര്‍)

Kerala

കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ വെ​ന്തു​മ​രി​ച്ചു

പാ​​​ല​​​ക്കാ​​​ട്: ധോ​​​ണി​​​യി​​​ൽ കാ​​​റി​​​നു തീ​​​പി​​​ടി​​​ച്ച് ഒ​​​രാ​​​ൾ വെ​​​ന്തു​​​മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം നാ​​​ലോ​​​ടെ ധോ​​​ണി - മു​​​ണ്ടൂ​​​ർ റോ​​​ഡി​​​ൽ അ​​​രി​​​മി​​​നി​​​യി​​​ലാ​​​ണ് നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം. മ​​​രി​​​ച്ച​​​യാ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല.

നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സും അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന​​​യും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​യ​​​മ​​​ർ​​​ന്നി​​​രു​​​ന്നു. തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കാ​​​റി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​യ നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. അ​​​പ​​​ക​​​ട​​​ത്തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ൾ സ​​​മീ​​​പ​​​ത്തെ പെ​​​ട്രോ​​​ൾ​​​പ​​​ന്പി​​​ൽ​​​നി​​​ന്നു ഫു​​​ൾ ടാ​​​ങ്ക് പെ​​​ട്രോ​​​ൾ അ​​​ടി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചു.

കൂ​​​ടാ​​​തെ ര​​​ണ്ടു ക​​​ന്നാ​​​സു​​​ക​​​ളി​​​ലും പെ​​​ട്രോ​​​ൾ വാ​​​ങ്ങി​​​യി​​​രു​​​ന്നു. ക​​​ത്തി​​​യ കാ​​​ർ മു​​​ണ്ടൂ​​​ർ വേ​​​ലി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി പോ​​​ൾ ജോ​​​സ​​​ഫി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഉ​​​ള്ള​​​താ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

NRI

നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി​യു​ടെ കാ​ര്‍ ക​ത്തി​ച്ചു

ബെ​ല്‍​ഫാ​സ്റ്റ്: നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ലെ ല​ണ്ട​ന്‍ ഡെ​റി കൗ​ണ്ടി​യി​ല്‍ മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ കാ​ര്‍ അ​ഗ്‌​നി​ക്കി​ര​യാ​ക്കി. കൗ​ണ്ടി​യി​ലെ ലി​മാ​വാ​ഡി​യി​ല്‍ ഐ​റി​ഷ് ഗ്രീ​ന്‍ സ്ട്രീ​റ്റ് പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ കാ​റാ​ണു വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​ത്തി​ച്ച​ത്.

കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വം വം​ശീ​യ അ​തി​ക്ര​മ​മാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സി​സി​ടി​വി, മൊ​ബൈ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സ​മാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കു വാ​ട്സ്ആ​പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച മ​റ്റൊ​രു കു​ടും​ബ​ത്തി​ന്‍റെ കാ​റി​ന്‍റെ നാ​ലു ട​യ​റു​ക​ൾ കു​ത്തി​പ്പൊ​ട്ടി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം ല​ണ്ട​ന്‍​ഡെ​റി കൗ​ണ്ടി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ​യാ​യി വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ട്. അ​ടു​ത്തി​ടെ കോ​ള​റൈ​നി​ല്‍ രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി​യു​വാ​ക്ക​ള്‍​ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​മാ​സം ആ​ദ്യ ആ​ഴ്ച​യി​ല്‍ ബെ​ല്‍​ഫാ​സ്റ്റ് സി​റ്റി ആ​ശു​പ​ത്രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മ​ല​യാ​ളി​യെ ഒ​രു​പ​റ്റം യു​വാ​ക്ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു.

International

നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ മ​ല​യാ​ളി​യു​ടെ കാ​ര്‍ ക​ത്തി​ച്ചു

ബെ​​​​​​ല്‍​ഫാ​​​​​​സ്റ്റ്: നോ​​​​​​ര്‍​ത്തേ​​​​​​ണ്‍ അ​​​​​​യ​​​​​​ര്‍​ല​​​​​​ന്‍​ഡി​​​​​​ലെ ല​​​​​​ണ്ട​​​​​​ന്‍ ഡെ​​​​​​റി കൗ​​​​​​ണ്ടി​​​​​​യി​​​​​​ല്‍ മ​​​​​​ല​​​​​​യാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര്‍ അ​​​​​​ഗ്‌​​​​​​നി​​​​​​ക്കി​​​​​​ര​​​​​​യാ​​​​​​ക്കി. കൗ​​​​​​ണ്ടി​​​​​​യി​​​​​​ലെ ലി​​​​​​മാ​​​​​​വാ​​​​​​ഡി​​​​​​യി​​​​​​ല്‍ ഐ​​​​​​റി​​​​​​ഷ് ഗ്രീ​​​​​​ന്‍ സ്ട്രീ​​​​​​റ്റ് പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തു താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന മ​​​​​​ല​​​​​​യാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​റാ​​​​​​ണു വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച പു​​​​​​ല​​​​​​ർ​​​​​​ച്ചെ ര​​​​​​ണ്ടോ​​​​​​ടെ ക​​​​​​ത്തി​​​​​​ച്ച​​​​​​ത്.

കാ​​​​​​ര്‍ പൂ​​​​​​ര്‍​ണ​​​​​​മാ​​​​​​യും ക​​​​​​ത്തി​​​​​​ന​​​​​​ശി​​​​​​ച്ച​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു. സം​​​ഭ​​​വം വം​​​ശീ​​​യ അ​​​തി​​​ക്ര​​​മ​​​മാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. സി​​​​​​സി​​​​​​ടി​​​​​​വി, മൊ​​​​​​ബൈ​​​​​​ല്‍ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ ശേ​​​​​​ഖ​​​​​​രി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

സ​​​​​​മാ​​​​​​ന പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ള്‍ റി​​​​​​പ്പോ​​​​​​ര്‍​ട്ട് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ല്‍ ജാ​​​​​​ഗ്ര​​​​​​ത പു​​​​​​ല​​​​​​ര്‍​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന് മ​​​​​​ല​​​​​​യാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ള്‍​ക്കു വാ​​​​​​ട്സാ​​​​​​പ് ഗ്രൂ​​​​​​പ്പ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ ജാ​​​​​​ഗ്ര​​​​​​താ​​​​​​നി​​​​​​ര്‍​ദേ​​​​​​ശം ന​​​​​​ല്‍​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ക​​​​​​ഴി​​​​​​ഞ്ഞ​​​​​​യാ​​​​​​ഴ്ച മ​​​​​​റ്റൊ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​റി​​​​​​ന്‍റെ നാ​​​​​​ലു ട​​​​​​യ​​​​​​റു​​​​​​ക​​​​​​ൾ കു​​​​​​ത്തി​​​​​​പ്പൊ​​​​​​ട്ടി​​​​​​ച്ച സം​​​​​​ഭ​​​​​​വ​​​​​​വു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം ല​​​​​​ണ്ട​​​​​​ന്‍​ഡെ​​​​​​റി കൗ​​​​​​ണ്ടി​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ അ​​​​​​ടു​​​​​​ത്തി​​​​​​ടെ​​​​​​യാ​​​​​​യി വം​​​​​​ശീ​​​​​​യ അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ള്‍ വ​​​​​​ര്‍​ധി​​​​​​ച്ചു​​​​വ​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യാ​​​​​​ണു റി​​​​​​പ്പോ​​​​​​ര്‍​ട്ട്. അ​​​​​​ടു​​​​​​ത്തി​​​​​​ടെ കോ​​​​​​ള​​​​​​റൈ​​​​​​നി​​​​​​ല്‍ രാ​​​​​​ത്രി​​​​​​യി​​​​​​ൽ ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കാ​​​​​​നി​​​​​​റ​​​​​​ങ്ങി​​​​​​യ മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​യു​​​​​​വാ​​​​​​ക്ക​​​​​​ള്‍​ക്കു​​​​​​നേ​​​​​​രേ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​മാ​​​​​​സം ആ​​​​​​ദ്യ ആ​​​​​​ഴ്ച​​​​​​യി​​​​​​ല്‍ ബെ​​​​​​ല്‍​ഫാ​​​​​​സ്റ്റ് സി​​​​​​റ്റി ആ​​​​​​ശു​​​​​​പ​​​​​​ത്രി റെ​​​​​​യി​​​​​​ല്‍​വേ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ല്‍ മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​യെ ഒ​​​​​​രു​​​​​​പ​​​​​​റ്റം യു​​​​​​വാ​​​​​​ക്ക​​​​​​ള്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​ഴി​​​​​​ച്ചു​​​​​​വി​​​​​​ട്ടി​​​​​​രു​​​​​​ന്നു.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ക​ത്തി

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ക​ത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് വെ​റ്റി​ല​പ്പാ​റ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ ക​ത്തി​യ​ത്.

അ​തി​ര​പ്പ​ള്ളി​യി​ൽ നി​ന്നും ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് വ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. നാ​ലു മു​തി​ർ​ന്ന​വ​രും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ൽ ഏ​ഴ് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളി​ലാ​യി ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

എ​ൽ​സി​യും മ​ക​ളും ക​ണ്ണു തു​റ​ന്നു; ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

കൊ​ച്ചി: പാ​ല​ക്കാ​ട് പൊ​ൽ​പ്പു​ള്ളി​യി​ൽ കാ​റി​നു തീ​പി​ടി​ച്ച് പ​രി​ക്കേ​റ്റ എ​ൽ​സി​യു​ടെ​യും മ​ക​ൾ അ​ലീ​ന​യു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഇ​രു​വ​രും ക​ണ്ണു​തു​റ​ന്നു. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ൽ​സി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

എ​ൽ​സി​ക്ക് 45 ശ​ത​മാ​ന​വും അ​ലീ​ന​യ്ക്ക് 35 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ൽ​സി​യു​ടെ മ​റ്റു ര​ണ്ടു മ​ക്ക​ളാ​യ ആ​ൽ​ഫ്ര​ഡ‍് മാ​ർ​ട്ടി​ൻ (ആ​റ്), എ​മി​ല്‍ മ​രി​യ മാ​ര്‍​ട്ടി​ൻ (നാ​ല്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് കാ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ വ​ലി​യ ശ​ബ്‌​ദ​ത്തോ​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ എ​ൽ​സി ജോ​ലി​ക​ഴി​ഞ്ഞു തി​രി​കെ​യെ​ത്തി ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ക്ക​ളു​മാ​യി ഷോ​പ്പിം​ഗി​നു പോ​കാ​ൻ ഇ​റ​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.

വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി​യ​പ്പോ​ൾ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എ​ൽ​സി പു​റ​ത്തി​റ​ങ്ങി ര​ണ്ടു മ​ക്ക​ളെ​യും പു​റ​ത്തേ​ക്കു വ​ലി​ച്ചി​ട്ടെ​ങ്കി​ലും ഇ​തി​ന​കം തീ ​ആ​ളി​പ്പ​ട​ർ​ന്നു. കാ​റി​ന്‍റെ ഡോ​ർ അ​ട​ഞ്ഞ​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ചു തീ​യ​ണ​ച്ച് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​യാ​യ എ​ൽ​സി നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ താ​മ​സി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മാ​ർ​ട്ടി​ൻ ഒ​ന്ന​ര മാ​സം മു​ന്പ് കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു.

ആ​ൽ​ഫി​ൻ പൊ​ൽ​പ്പു​ള്ളി കെ​വി​എം യു​പി സ്കൂ​ളി​ൽ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യും എ​മി​ലി യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട്ടെ​ത്തി​ച്ചു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി എ​ൽ​സി​യു​ടെ നാ​ടാ​യ അ​ട്ട​പ്പാ​ടി താ​വ​ള​ത്തു സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട്ടു​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ പി.​ആ​ർ. ആ​ന​ന്ദ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ രാ​ജേ​ഷ് എ​ന്നി​വ​രെ​ത്തി ക​ത്തി​ന​ശി​ച്ച കാ​ർ പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Latest News

Corehub Up