പുൽപ്പള്ളി:പഴശിരാജാ കോളജിൽ ബിരുദ,ബിരുദാനന്തരപഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇതിന് സംഘടിപ്പിച്ച ചടങ്ങ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല രജിസ്ട്രാർ ഡോ.സബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ മാറിയ കാലഘട്ടത്തിൽ തയാറാകണമെന്ന് അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.
മലങ്കര കത്തോലിക്കാസഭ ബത്തേരി ഭദ്രാസന അധ്യക്ഷനും കോളജ് മാനേജരുമായ ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റ് അംഗം മധു രാമനാട്ടുകര, സെനറ്റ് അംഗങ്ങളായ എം.വി. സോബിൻ വർഗീസ്, പി.വി. സനൂപ്കുമാർ, പ്രിൻസിപ്പൽ ഡോ.എം.ആർ. ദിലീപ്, കോളജ് എംഡി ഫാ.ഡോ.തോമസ് മടുക്കുമൂട്ടിൽ, ബർസാർ ഫാ.ചാക്കോ ചേലന്പറന്പത്ത്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.സി.ജെ. കോശി, സ്റ്റാഫ് സെക്രട്ടറി ഡോ.നീത ഫ്രാൻസിസ്, കണ്‍വീനർ ടോണി തോമസ് പൊടിമറ്റം എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അധ്യാപകർ ചേർന്ന് തയാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം, ഡോക്ടറേറ്റ് നേടിയ അധ്യാപകരെ ആദരിക്കൽ, ഡിപ്പാർട്ട്മെന്റ് സ്കോളർഷിപ്, ക്ലാസ് ടോപ്പർ അവാർഡ് വിതരണം, സർവകലാശാല റാങ്ക് ജേതാക്കൾക്ക് അനുമോദനം, മികവ് തെളിയിച്ച എൻസിസി കേഡറ്റുകൾക്കും എൻഎസ്എസ് വോളന്റിയർമാർക്കും അനുമോദനം എന്നിവ നടന്നു.