x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ​ത് കാ​ലി​ക്ക​ട്ടി​ന്‍റെ പേ​രി​ലു​ള്ള 157 വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ


Published: December 9, 2025 08:23 AM IST | Updated: December 9, 2025 08:23 AM IST

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ൽ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ 157 വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച​ത് ക​ണ്ടെ​ത്തി​യെ​ന്ന് രേ​ഖ. ബി​ടെ​ക്, ഇ​പി​ആ​ർ (എം​ബി​എ), ഇ​ഡി​ഇ​ബി​എ, ഇ​ഡി​ഇ ബി​കോം, ബി​എ, ബി​കോം, ബി​എ​സ്‌​സി, പി​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 157 വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി ആ​ധി​കാ​രി​ക​ത പ​രി​ശോ​ധ​ന​ക്ക് സ​മ​ർ​പ്പി​ച്ച​താ​യും വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​യെ​ല്ലാം വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി രേ​ഖാ​മൂ​ലം വ്യ​ക്ത​മാ​ക്കി​യ​ത്.


കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ എ​ന്നി​വ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന സെ​ന​റ്റ് ചോ​ദ്യ​ത്തി​നാ​ണ് 2021 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 2025 ജൂ​ണ്‍ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​ഫീ​ഷ്യ​ൽ (ട്രാ​ൻ​സ്ക്രി​പ്റ്റ്, ജ​നു​വി​ന​സ് വെ​രി​ഫി​ക്കേ​ഷ​ൻ) എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ളു​ടെ കൂ​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​മാ​ർ​ക്ക് ലി​സ്റ്റ് സ​മ​ർ​പ്പി​ച്ച​താ​യ കേ​സു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യ​ത്. ഈ ​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ർ​പ​ഠ​നം ന​ട​ത്തി​യ​വ​രും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി നേ​ടി​യ​വ​ർ വ​രെ​യു​ണ്ട്.


ആ​ധി​കാ​രി​ക​ത പ​രി​ശോ​ധ​ന​ക്ക് ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ പ​രി​ശോ​ധി​ക്കു​ക​യും വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ൽ അ​പേ​ക്ഷ വ്യാ​ജ​മാ​ണെ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന് വേ​ണ്ടി അ​യ​ച്ച സ്ഥാ​പ​ന​ത്തെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ലീ​ഗ​ൽ സെ​ൽ മു​ഖേ​ന പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​തു​മാ​ണ് രീ​തി.

എ​ന്നാ​ൽ ഇ​ത്ത​രം കേ​സു​ക​ളി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​റി​ല്ല. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ആ​ധി​കാ​രി​ക​ത പ​രി​ശോ​ധ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യ ഘ​ട്ട​ങ്ങ​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കേ​സ് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Tags : calicut certificates

Recent News

Corehub Up