Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charges

യു​പി​ഐ ഇടപാട്: എംഡിആർ ചാർജ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

ന്യൂ​ഡ​ൽ​ഹി: യു​പി​ഐ മു​ഖേ​ന 2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് എം​ഡി​ആ​ർ ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​തു നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി എ​ന്നും വി​ശ​ദ​മാ​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

140 കോ​ടി പൗ​ര​ന്മാ​രെ ബാ​ധി​ക്കു​ന്ന പു​തി​യ ഫീ​സി​ന്‍റെ നി​യ​മ​വ​ശ​ത്തി​ലും ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​ര​ത്തി​ലും ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ 15 മു​ത​ൽ യു​പി​ഐ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് 0.4 എം​ഡി​ആ​ർ (മ​ർ​ച്ച​ന്‍റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ്) ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ത്​പ​ര്യ ഹ​ർ​ജി എ​ത്തി​യ​ത്.

National

ആൾദൈവം അശോക് ഖാരത്തിനെതിരേ ഇഡി കുറ്റപത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത ആ​​​ൾ​​​ദൈ​​​വം അ​​​ശോ​​​ക് ഖാ​​​ര​​​ത്തി​​​നെ​​​തി​​​രേ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​ഡി കു​​​റ്റം​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

താ​​​ൻ ഭ​​​ഗ​​​വാ​​​ൻ ശി​​​വ​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​താ​​​ര​​​മാ​​​ണെ​​​ന്ന് അ​​​നു​​​യാ​​​യി​​​ക​​​ളെ വി​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും ര​​​ണ്ടു കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് വാ​​​യ്പാ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ ക​​​ൽ​​​പ്പ​​​ന, മ​​​റ്റു നാ​​​ലു​​​ പേ​​​ർ എ​​​ന്നി​​​വ​​രും പ്ര​​തി​​സ്ഥാ​​ന​​ത്തു​​ണ്ട്. നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ളെ ലൈം​​​ഗിക​​​മാ​​​യി ചൂ​​​ഷ​​​ണം ചെ​​​യ്തു എ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ സാ​​ന്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടി​​ന് ഇ​​​ഡി​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു.

National

കുട്ടികളെ ലൈംഗിക ചൂഷണത്തിന് കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ പോക്സോ ചുമത്താം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളെ വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും കേ​​​​സെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സു​​​​ക​​​​ളി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തേ​​​​ണ്ട വ​​​​കു​​​​പ്പു​​​​ക​​​​ൾ ഇ​​​​ര​​​​യു​​​​ടെ പ്രാ​​​​യം, കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച രീ​​​​തി​​​​ക​​​​ൾ, ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ സ്വ​​​​ഭാ​​​​വം എ​​​​ന്നി​​​​വ​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, ആ​​​​ർ. മ​​​​ഹാ​​​​ദേ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ‘പ്ര​​​​ജ്വ​​​​ല’ എ​​​​ന്ന സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണു കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​യും സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കു​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യി​​​​ട്ടാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ലെ വ​​​​കു​​​​പ്പു​​​​ക​​​​ളും ബാ​​​​ധ​​​​ക​​​​മാ​​​​കും. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ശ്ലീ​​​​ല ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രും.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണം പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ശി​​​​ക്ഷാ​​​​ർ​​​​ഹ​​​​മാ​​​​യ കു​​​​റ്റ​​​​മാ​​​​ണെ​​​​ന്നി​​​​രി​​​​ക്കേ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ആ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം​​​​ത​​​​ന്നെ കേ​​​​സെ​​​​ടു​​​​ത്ത് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്ത​​​​ണം. പോ​​​​ക്സോ നി​​​​യ​​​​മം ചു​​​​മ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രും.

National

ത​മി​ഴ്നാ​ട് ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം; ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞ് അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ത​മി​ഴ്നാ​ട് ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു​വെ​ന്ന് സൂ​ച​ന. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു.

അ​ച്ഛ​ന്‍റെ അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ണ്ണാ​മ​ലൈ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ലെ അ​തൃ​പ്തി​യെ തു​ട​ർ​ന്നാ​ണ് അ​ണ്ണാ​മ​ലൈ ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞ​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ ചാ​ർ​ജ് അ​ണ്ണാ​മ​ലൈ​യ്ക്കാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രി​ട​വേ​ള എ​ടു​ത്തി​രു​ന്ന മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ അ​ണ്ണാ​മ​ലൈ സ​മീ​പ​കാ​ല​ത്താ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​ണ്ണാ​മ​ലൈ ഒ​ഴി​ച്ചു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് എ​തി​ർ​പ്പി​ല്ല. ഇ​താ​ണ് ഭി​ന്ന​ത​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up