x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ പേ​‌​മെ​ന്‍റ് ചാ​ര്‍​ജ് പി​ന്‍​വ​ലി​ക്ക​ണം:​വ്യാ​പാ​രി ക്ല​ബ് 38

വെബ് ഡെസ്ക്
Published: September 20, 2026 11:24 PM IST | Updated: September 20, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ പേ​മെ​ന്‍റുക​ള്‍​ക്ക് ചാ​ര്‍​ജ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും ഇ​ത് ക​ടു​ത്ത വ്യാ​പാ​ര ദ്രോ​ഹ​മാ​ണെ​ന്നും തൊ​ടു​പു​ഴ വ്യാ​പാ​രി ക്ല​ബ് 38 ഭാ​ര​വാ​ഹി​ക​ള്‍. ഈ ​ജ​ന​ദ്രോ​ഹ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​ പോ​യാ​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഒ​രു ല​ക്ഷ​ത്തോ​ളം ചെ​റു​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​ടു​ത്ത വ്യാ​പാ​ര മാ​ന്ദ്യ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മൂ​ലം പൂ​ട്ടി​പ്പോ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​പി​ഐ പേ​‌​മെ​ന്‍റുക​ള്‍​ക്ക് മേ​ല്‍ 0.4 ശ​ത​മാ​നം ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​ത് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ 90 ശ​ത​മാ​ന​ത്തോ​ളം ക​ച്ച​വ​ട​വും വ​ന്‍​കി​ട കോ​ര്‍​പ​റേ​റ്റ് മേ​ഖ​ല​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​റു​കി​ട വ്യാ​പാ​രമേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ വ്യാ​പാ​രി ക്ല​ബ് 38 പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​കെ. ന​വാ​സ്, അ​നീ​ഷ് ജി. ​ഹ​ബ്, പി.​എ​ന്‍.​കെ. അ​നി​ല്‍, കെ.​പി. ശി​വ​ദാ​സ്, ഷെ​രീ​ഫ് സ​ര്‍​ഗം, ലി​ജോ​ണ്‍​സ് ഹി​ന്ദു​സ്ഥാ​ന്‍,ഷി​യാ​സ് എം​പീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews charges

Recent News

Corehub Up