Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherthala

ആ​ല​പ്പു​ഴ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​റാ​യ ദേ​ശീ​യ​പാ​ത മേ​ൽ​പ്പാ​ല​ത്തി​ൽ വ​ൻ ഗ​ർ​ത്തം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ൽ ​വ​ൻ സു​ര​ക്ഷാ വീ​ഴ്ച. ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന് ന​ടു​വി​ലാ​ണ് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. കോ​ൺ​ക്രീ​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി, ഉ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന ഫ്ലൈ ​ഓ​വ​റി​ലാ​ണ് ഈ ​അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പാ​ല​ത്തി​ന്‍റെ സ്ലാ​ബു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​മാ​റി താ​ഴേ​ക്ക് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള സം​ശ​യ​ങ്ങ​ളും ജ​ന​രോ​ഷ​വും ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​സം​ഭ​വം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​വേ​ഗം ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്ത് താ​ത്കാ​ലി​ക​മാ​യി ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പാ​ല​ത്തി​ന്‍റെ ഘ​ട​ന സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Kerala

ചേ​ർ​ത്ത​ല​യി​ൽ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വ​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചേ​ര്‍​ത്ത​ല-​ത​ണ്ണീ​ര്‍​മു​ക്കം റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ര്‍ കോ​ട്ട​യം ചെ​ങ്ങ​ളം പ്ര​ശാ​ന്തി​യി​ല്‍ രൂ​പേ​ഷ് (46), യാ​ത്ര​ക്കാ​രാ​യ വ​യ​ലാ​ര്‍ തി​രു​നി​ല​ത്ത് ഷീ​ബ (51), മ​രു​ത്തോ​ര്‍​വ​ട്ടം കാ​ര്‍​ത്തി​ക​യി​ല്‍ ഗി​രി​ജ (66), കു​മ​ര​കം തോ​ട്ട​ത്തി​ല്‍ സാ​ബു (59), വെ​ച്ചൂ​ര്‍ വേ​ലി​ച്ചി​റ ആ​ന​ന്ദ​വ​ല്ലി (65), കു​ട​വെ​ച്ചൂ​ര്‍ തെ​ക്കേ​നെ​ല്ലി​പ്പ​ള്ളി ച​ന്ദ്ര​ശേ​ഖ​ര​ന്‍ (56) എ​ന്നി​വ​രെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യ്ക്കും കൈ​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ രൂ​പേ​ഷി​നെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കേ​ള​ജി​ലേ​യ്ക്ക് മാ​റ്റി. നി​സാ​ര പ​രി​ക്കേ​റ്റ മ​റ്റു മൂ​ന്നു​പേ​ര്‍ വി​വി​ധ ആ​ശുു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി.

Kerala

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

ചേ​ര്‍​ത്ത​ല: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ചേ​ര്‍​ത്ത​ല വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ട് രേ​വ​തി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ കെ.​കെ. സ​തീ​ശ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ഇ​ബി റി​ട്ട. ഓ​വ​ര്‍​സി​യ​റാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല കാ​ളി​കു​ള​ത്തു വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: ഗീ​ത, മ​ക്ക​ള്‍: അ​ഭി​രാ​മി, അ​ന​ന്ത​നാ​രാ​യ​ണ​ന്‍.

 

Kerala

ബിന്ദു പത്മനാഭന്‍ കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ൻ കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് ചേ​ർ​ത്ത​ല ജു​ഡി​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

കേ​സി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യും വ​സ്തു ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സി.​എം. സെ​ബാ​സ്റ്റ്യ​നെ  ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഇ​തി​നൊ​പ്പം സെ​ബാ​സ്റ്റ്യ​ന​ട​ക്കം 11 പേ​ർ പ്ര​തി​യാ​യ വ​സ്തു ത​ട്ടി​പ്പും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലും അ​ട​ക്ക​മു​ള്ള മൂ​ന്നു കേ​സു​ക​ളും ചേ​ർ​ത്ത് കു​റ്റ​പത്രം സ​മ​ർ​പ്പി​ച്ചു.  

   നി​ല​വി​ൽ ബി​ന്ദു​പ​ത്മ​നാ​ഭ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു കൊ​ല​പാ​ത​ക കേ​സു​ക​ളും വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മു​ൾ​പ്പെ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ വി​യൂ​ർ ജ​യി​ലി​ലാ​ണ്. 2017 ൽ ​ബി​ന്ദു​ പ​ത്മ​നാ​ഭ​നെ കാ​ണാ​താ​യ​താ​യി സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ​കു​മാ​ർ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്.    

 2018-ൽ ​ത​ന്നെ ബി​ന്ദു​ പ​ത്മ​നാ​ഭ​ന്‍റെ സ്വ​ത്ത് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചു ത​ട്ടി​യെ​ടു​ത്ത​താ​യ കേ​സു​ക​ളെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്നു മാ​സം മു​മ്പാ​ണ് ബി​ന്ദു കൊ​ല​ചെ​യ്യ​പെ​ട്ട​ന്നു ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്.

ഇ​തോ​ടെ​യാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള സ്വ​ത്ത് ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു കേ​സു​ക​ളും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പെ​ടെ നാ​ലു കേ​സു​ക​ളും ചേ​ര്‍ത്ത് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് സി.​ഐ ഹേ​മ​ന്ത്കു​മാ​ർ, എ​സ് ഐ ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. 2006 മേയ് ആ​റി​ന് സെ​ബാ​സ്റ്റ്യ​ന്‍റെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ൽ വച്ച് ബി​ന്ദു​വി​നെ കൊ​ല​ചെയ്ത തായാണ് അ​ന്വേഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്. 

Kerala

ചേ​ർ​ത്ത​ല​യി​ൽ ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ചേ​ർ​ത്ത​ല തെ​ക്ക് പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ​യും സു​ബി​യു​ടെ​യും മ​ക​ൻ ആ​ര്യ​ൻ (5) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​യി​രു​ന്നു അ​പ​ക​ടം. ട്രാ​ക്കി​ലൂ​ടെ ത​ള്ളി​മാ​റ്റു​ന്ന ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ൽ നി​ന്ന് തെ​ന്നി​മാ​റി​യ ഇ​രു​മ്പ് ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഗേ​റ്റി​ന​ടി​യി​ൽ​പ്പെ​ട്ട ആ​ര്യ​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ അ​ർ​ത്തു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ തു​ട​ർ​ന്ന് കു​ട്ടി​യെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ്ര​തി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കു​ളം വ​റ്റി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​ഫ​ലം

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ സീ​രി​യ​ൽ കി​ല്ല​റെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കു​ളം വ​റ്റി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​ഫ​ലം. മു​ൻ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ഹ​യ​റു​മ്മ (ഐ​ഷ 62) യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ൻ‌, ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി ജ​യ്ന​മ്മ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ നി​ല​വി​ൽ വി​യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഹ​യ​റു​മ്മ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ജ​യ്ന​മ്മ​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ച്ച കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ബി​ന്ദു പ​ത്മ​നാ​ഭ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സെ​ബാ​സ്റ്റ്യ​ൻ മൊ​ഴി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Kerala

ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പു​ന്ന​യ്ക്ക​ൽ ബെ​ൻ​സ​ൺ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​മ​ൽ പി ​ബെ​ൻ (33) ആ​ണ് മ​രി​ച്ച​ത്.

ചേ​ർ​ത്ത​ല ഇ​സാ​ഫ് ബാ​ങ്കി​ലെ മാ​നേ​ജ​രാ​ണ് അ​മ​ൽ. ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കെ​വി​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​മ​ലി​ന്‍റെ സ്കൂ​ട്ട​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​റി ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചേ​ർ​ത്ത​ല പൊ​ലീ​സ് പ​റ​ഞ്ഞു.

ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ അ​മ​ലി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പ​രേ​ത​യാ​യ മാ​ഗി ബെ​ൻ​സ​ൺ ആ​ണ് മാ​താ​വ്. ഭാ​ര്യ: അ​ലീ​ന അ​ലോ​ഷ്യ​സ് (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ). മ​ക​ൾ: അ​മി​യ മ​രി​യ.

Kerala

ഹയറുമ്മ കൊലപാതകം: സെബാസ്റ്റ്യന്‍റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു

ചേ​​​ര്‍ത്ത​​​ല: ചേ​​​ര്‍ത്ത​​​ല സ്വ​​​ദേ​​​ശി​​​നി ഹ​​​യ​​​റു​​​മ്മ (ഐ​​​ഷ-62) കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഭാ​​​ര്യ ഷേ​​​ര്‍ളി​​​യെ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു.

ര​​​ണ്ടു​​​ ദി​​​വ​​​സ​​​മാ​​​യി സെ​​​ബാ​​​സ്റ്റ്യ​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ല്‍ നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന് സെ​​​ബാ​​​സ്റ്റ്യ​​​നെ പ​​​ള്ളി​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ല്‍കു​​​ന്ന സൂ​​​ച​​​ന. ത​​​ന്നി​​​ല്‍നി​​​ന്നു ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ പ​​​ണ​​​വും സ്വ​​​ര്‍ണ​​​വും മ​​​ട​​​ക്കി ചോ​​​ദി​​​ച്ച​​​തി​​​ലു​​​ള്ള വി​​​രോ​​​ധം മൂ​​​ലം ഐ​​​ഷ​​​യെ കൊ​​​ല​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.

അ​​​തേ​​​സ​​​മ​​​യം ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ജ​​​യ്ന​​​മ്മ​​​യു​​​ടെ​​​യും ക​​​ട​​​ക്ക​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​നി ബി​​​ന്ദു പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ​​​യും കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ലും സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ്ര​​​തി​​​യാ​​​ണ്. ഐ​​​ഷ​​​യെ പ​​​ള്ളി​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ല്‍ വ​​ച്ച് 13 വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​മു​​​മ്പു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സെ​​​ബാ​​​സ്റ്റ്യ​​​നെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി 28 വ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തു​​​ട​​​ര്‍ച്ച​​​യാ​​​യി ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്നു​​​ണ്ട്.

കാ​​​ര്യ​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​മി​​​ല്ലെ​​​ങ്കി​​​ലും ചി​​​ല നി​​​ര്‍ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​ന്ന​​ലെ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഭാ​​​ര്യ ഷേ​​​ര്‍ളി​​​യെ പോ​​​ലീ​​​സ് ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

ഇ​​ന്ന​​ലെ രാ​​​വി​​​ലെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്ന് സെ​​​ബാ​​​സ്റ്റ്യ​​​നെ ചേ​​​ര്‍ത്ത​​​ല താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​നയില്‍ മ​​​റ്റ് ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു തി​​​രി​​​കെകൊ​​​ണ്ടു​​​പോയി.​​

Latest News

Corehub Up