തിരുവനന്തപുരം: അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ ഗവണ്മെന്റ് ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് അറിയിച്ചു.
പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു.
തലമറ മാറ്റത്തിലൂടെയാണ് പിജെ ജോസഫിന്റെ വിശ്വസ്തമണ്ഡലമായ തൊടുപുഴയില്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ഥിയാകുന്നത്. വന്‍ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.