തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും നൽകും. ഇതു സംബന്ധിച്ച തീരുമാനം കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫിനെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവമോ കൃഷി വകുപ്പോ ലഭിക്കും. അതേസമയം യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പേരുകൾ ഇന്ന് ഗവർണർക്ക് കൈമാറും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ ചർച്ച തുടരുകയാണ്. ചെന്നിത്തല ആഭ്യന്തര ഉറപ്പിച്ചതോടെ മുഖ്യമന്ത്രി വി.ഡി.സതീശന് ധനവകുപ്പ് കിട്ടിയേക്കും.
അനൂപ് ജേക്കബും മാണി സി.കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകും. ഇതിൽ ഇവർക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Tags : Cabinet Kerala Congress Chief Whip