തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. പി.ജെ.ജോസഫുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കേരളാ കോൺഗ്രസിനെ ബോധ്യപ്പെടുത്തുകയായിരുന്നു. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്.
ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. മോൻസ് ജോസഫ് മന്ത്രിയാകുമ്പോൾ തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പാകും. അതേസമയം ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
Tags : p.j.joseph minister chief whip