Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiranjeevi

America

അ​പൂ​ർ​വ ഫം​ഗ​സ് ബാ​ധ; ഇ​ന്ത്യ​ൻ യു​വാ​വ് യു​എ​സി​ൽ മ​രി​ച്ചു

ക​ലി​ഫോ​ർ​ണി​യ: അ​പൂ​ർ​വ ഫം​ഗ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ടെ​ക്കി ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​രി​ച്ചു. ക​ലി​ഫോ​ർ​ണി​യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ചി​ര​ഞ്ജീ​വി കൊ​ല്ല​യാ​ണ് (37) മ​രി​ച്ച​ത്.

വാ​ൾ​ന​ട്ട് ക്രീ​ക്കി​ലു​ള്ള കൈ​സ​ർ പെ​ർ​മ​ന​ന്‍റ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ലി ഫീ​വ​ർ എ​ന്ന അ​പൂ​ർ​വ​മാ​യ ഫം​ഗ​സ് അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​ര​ഞ്ജീ​വി ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഏ​പ്രി​ൽ ആ​ദ്യ​മാ​ണ് ചി​ര​ഞ്ജീ​വി​ക്ക് സാ​ധാ​ര​ണ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളോ​ടെ അ​സു​ഖം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തീ​വ്ര​മാ​യ ന്യു​മോ​ണി​യ ആ​ണെ​ന്നാ​യി​രു​ന്നു ഡോ​ക്‌​ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ൽ വാ​ലി ഫീ​വ​ർ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​വ​നി മ​റെ​ല്ല. മ​ക​ൻ വി​ഹാ​ൻ (അ​ഞ്ച്). തു‌​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കു​ടും​ബം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വാ​ലി ഫീ​വ​ർ

മ​ണ്ണി​ൽ വ​സി​ക്കു​ന്ന കോ​ക്സി​ഡി​യോ​യി​ഡ്സ് എ​ന്ന ഫം​ഗ​സി​ന്‍റെ ബീ​ജ​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന ഒ​രു ഫം​ഗ​സ് അ​ണു​ബാ​ധ​യാ​ണ് വാ​ലി ഫീ​വ​ർ.

Latest News

Corehub Up