x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ന്‍ അ​ഭി​മാ​നം; രാം ​ച​ര​ണി​ന് വൈ​കാ​രി​ക​മാ​യ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ചി​ര​ഞ്ജീ​വി


Published: March 28, 2026 01:59 PM IST | Updated: March 28, 2026 01:59 PM IST

പ​വ​ര്‍ സ്റ്റാ​ര്‍ രാം ​ച​ര​ണി​ന്‍റെ 41-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ കു​റി​പ്പു​മാ​യി അ​ച്ഛ​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ ചി​ര​ഞ്ജീ​വി. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ച​ര​ണ്‍ ബാ​ബു​വി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ന​സു​തു​റ​ന്ന​ത്. രാം ​ച​ര​ണി​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ അ​പൂ​ര്‍​വ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ച​ര​ണ്‍ ബാ​ബു... കു​ട്ടി​ക്കാ​ല​ത്ത് എ​ന്‍റെ കൈ​പി​ടി​ച്ചു ന​ട​ന്ന നീ ​ഇ​ന്ന് അ​നേ​ക​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. നി​ന്നെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​മ്പോ​ള്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. സി​നി​മ​യെ​യും വ്യ​ക്തി​ജീ​വി​ത​ത്തെ​യും നീ ​ബാ​ല​ന്‍​സ് ചെ​യ്യു​ന്ന രീ​തി​യും കു​ടും​ബ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും ദൈ​വ​വി​ശ്വാ​സ​വും അ​ച്ച​ട​ക്ക​വു​മെ​ല്ലാം കാ​ണു​മ്പോ​ള്‍ നി​ന്നോ​ടു​ള്ള എ​ന്‍റെ സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും വ​ര്‍​ധി​ക്കു​ക​യാ​ണ്... ചി​ര​ഞ്ജീ​വി കു​റി​ച്ചു. ദൈ​വാ​നു​ഗ്ര​ഹ​വും ആ​രാ​ധ​ക​രു​ടെ സ്‌​നേ​ഹ​വും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ചി​ര​ഞ്ജീ​വി പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍​ക്കു താ​ഴെ രാം ​ച​ര​ണി​ന്‍റെ ഭാ​ര്യ ഉ​പാ​സ​ന ന​ല്‍​കി​യ ക​മ​ന്‍റും ശ്ര​ദ്ധേ​യ​മാ​യി. മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ല്‍ രാം ​ച​ര​ണി​നെ കാ​ണാ​ന്‍ മ​ക​ള്‍ അ​ന്‍​വീ​ര​യെ​പ്പോ​ലെ ത​ന്നെ​യു​ണ്ടെ​ന്നാ​യി​രു​ന്നു ഉ​പാ​സ​ന​യു​ടെ പ്ര​തി​ക​ര​ണം. 2026 ജ​നു​വ​രി​യി​ലാ​ണ് രാം ​ച​ര​ണി​നും ഉ​പാ​സ​ന​യ്ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ (മ​ക​ന്‍ ശി​വ രാം, ​മ​ക​ള്‍ അ​ന്‍​വീ​ര ദേ​വി) പി​റ​ന്ന​ത്. 2023-ല്‍ ​ഇ​വ​ര്‍​ക്ക് ക്ലി​ന്‍ കാ​ര എ​ന്ന മ​ക​ള്‍ ജ​നി​ച്ചു.

സി​നി​മ​യി​ല്‍ വ​ലി​യ തി​ര​ക്കു​ക​ളി​ലാ​ണ് രാം ​ച​ര​ണ്‍ ഇ​പ്പോ​ള്‍. ബു​ച്ചി ബാ​ബു സ​ന തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പെ​ദ്ദി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ജാ​ന്‍​വി ക​പു​ര്‍, ശി​വ രാ​ജ്കു​മാ​ര്‍, ദി​വ്യേ​ന്ദു ശ​ര്‍​മ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം ഏ​പ്രി​ല്‍ 30-ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ച് വൃ​ദ്ധി സി​നി​മ​യു​ടെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Tags : Ram Charan chiranjeevi

Recent News

Corehub Up