കലിഫോർണിയ: അപൂർവ ഫംഗസ് ബാധയെ തുടർന്ന് ഇന്ത്യൻ ടെക്കി കലിഫോർണിയയിൽ മരിച്ചു. കലിഫോർണിയയിൽ ജോലി ചെയ്തിരുന്ന ചിരഞ്ജീവി കൊല്ലയാണ് (37) മരിച്ചത്.
വാൾനട്ട് ക്രീക്കിലുള്ള കൈസർ പെർമനന്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാലി ഫീവർ എന്ന അപൂർവമായ ഫംഗസ് അണുബാധയെ തുടർന്ന് ചിരഞ്ജീവി ഒരു മാസമായി ചികിത്സയിലായിരുന്നു.
ഏപ്രിൽ ആദ്യമാണ് ചിരഞ്ജീവിക്ക് സാധാരണ പനിയുടെ ലക്ഷണങ്ങളോടെ അസുഖം ആരംഭിച്ചത്. എന്നാൽ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തീവ്രമായ ന്യുമോണിയ ആണെന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനകൾക്കൊടുവിൽ വാലി ഫീവർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ: പവനി മറെല്ല. മകൻ വിഹാൻ (അഞ്ച്). തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കുടുംബം ആരംഭിച്ചിട്ടുണ്ട്.
വാലി ഫീവർ
മണ്ണിൽ വസിക്കുന്ന കോക്സിഡിയോയിഡ്സ് എന്ന ഫംഗസിന്റെ ബീജങ്ങൾ ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് വാലി ഫീവർ.
Tags : Indian Techie Chiranjeevi USA Valley fever