NRI
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹന്ന ജോസഫ് (സെന്റ് മേരീസ് സീറോമലബാർ കത്തോലിക്ക പള്ളി, ഷാർലെറ്റ്, നോർത്ത് കരോളിന) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അന്ന മേരി പീച്ചത്ത് (സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിർജീനിയ) രണ്ടാം സ്ഥാനവും ഹെലെന ലുക്ക് കാരിപ്പറമ്പിൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി, ഹൂസ്റ്റൺ, ടെക്സസ്) മൂന്നാം സ്ഥാനവും നേടി.
അമേരിക്കയിലുടനീളമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ധാരാളം മിഷൻ ലീഗ് അംഗങ്ങൾ മത്സരത്തിൽ പങ്കുചേർന്നു. വിജയികൾക്ക് കാഷ് അവാർഡുകളും പ്രശംസ പത്രവും സമ്മാനിക്കും. മിഷൻ ലീഗ് ഷിക്കാഗോ രൂപതാ ഭാരവാഹികൾ മത്സരത്തിന് നേതൃത്വം നൽകി.
NRI
ഫ്ലോറിഡ: ടാമ്പയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും മിഷൻ ഞായർ ആചാരണവും ശ്രദ്ധേയമായി. 2025 - 2026 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്വിഎം, യൂണിറ്റ് ഓർഗനൈസർ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ എന്നിവർ സംസാരിച്ചു.