x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ ലീ​ഗ് ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര വി​ജ​യി​ക​ൾ

സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
Published: November 27, 2025 01:00 PM IST | Updated: November 27, 2025 01:00 PM IST

ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഹ​ന്ന ജോ​സ​ഫ് (സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, ഷാ​ർ​ലെ​റ്റ്, നോ​ർ​ത്ത് ക​രോ​ളി​ന) ഒ​ന്നാം സ്ഥാ​നം കരസ്ഥമാക്കി.

അ​ന്ന മേ​രി പീ​ച്ച​ത്ത് (സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, റി​ച്ച്മ​ണ്ട്, വി​ർ​ജീ​നി​യ) ര​ണ്ടാം സ്ഥാ​ന​വും ഹെ​ലെ​ന ലു​ക്ക് കാ​രി​പ്പ​റ​മ്പി​ൽ (സെന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ പ​ള്ളി, ഹൂ​സ്റ്റൺ, ടെ​ക്സ​സ്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നും ധാ​രാ​ളം മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​ജ​യി​ക​ൾ​ക്ക് കാഷ് അ​വാ​ർ​ഡു​ക​ളും പ്ര​ശം​സ പ​ത്ര​വും സ​മ്മാ​നി​ക്കും. മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : cml poster making contest usa

Recent News

Corehub Up