നടുവിൽ: കണ്ണൂർ ജില്ല ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ബീക്കൺ പദ്ധതിയുടെ ഭാഗമായി നടുവിൽ ഗ്രാമപഞ്ചായത്തിൽ നടുവിൽ ടൗണിനെ തെരഞ്ഞെടുത്തു. പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘാടകസമിതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി നിർവഹിച്ചു. വൈസ് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സരിൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.എ. റഹീം, മിനി ജോയ്, ഷൈജ ഡൊമനിക്ക്, ജോമോൾ ജിൽസാദ്, പി.പി. മുസ്തഫ, എം.ഡി. സജി, സന്തോഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.