മങ്കട: കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ (കെപിഎഫ്എ) മങ്കട ബ്ലോക്ക് ജനറൽ ബോഡിയും സൗഹൃദ സംഗമവും നടന്നു. സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പൗൾട്രി കർഷകരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.
സംസ്ഥാന സെക്രട്ടറി ഖാദർ അലി വറ്റലൂർ ഉദ്ഘാടനം ചെയ്തു. പൗൾട്രി കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ തലത്തിൽ അർഹമായ പിന്തുണ ഉറപ്പാക്കുന്നതിനും സംഘടനയുടെ ഇടപെടലുകൾ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ പുളിക്കാവ്, ജില്ലാ ട്രഷറർ ഹംസ പന്തല്ലൂർ, ജനറൽ സെക്രട്ടറി കുട്ടിപ്പ കാരിയാട്ടിൽ, പ്രസിഡന്റ് മൊയ്തീൻകുട്ടി പള്ളിയാലിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: മൊയ്തീൻകുട്ടി പള്ളിയാലിൽ-പ്രസിഡന്റ്, കുട്ടിപ്പ കാരിയാട്ടിൽ-ജനറൽ സെക്രട്ടറി, അബ്ദുസലാം മണ്ണാറന്പ്-കോ-ഓർഡിനേറ്റർ, മുസ്തഫ കോഴിക്കോട്ടുപറന്പ്-മുഖ്യരക്ഷാധികാരി. മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
കോഴിവളർത്തൽ കൃഷി വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്തുക, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കോഴിയിറച്ചി വരവ് നിയന്ത്രിക്കുക, കർഷകർക്ക് സർക്കാർ ആനുകൂല്യങ്ങളും പിന്തുണയും ഉറപ്പാക്കുക, പഞ്ചായത്ത്-മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള ലൈസൻസ് നടപടികൾ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവച്ചു.
Tags : Nattuvishesham Districtnews Deepikanews Committee Formed