കോമോ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി കോമോ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കോമോ വിജയിച്ചത്.
കോമോയ്ക്ക് വേണ്ടി നിക്കോ പാസ് രണ്ട് ഗോളുകളും അനാസ്റ്റാസിയോസ് ഡൗവിക്കോസും ജാക്കോബോ റാമോനും ഓരോ ഗോൾ വീതം നേടി. ജോഷ്വ സിർക്സീയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ കോമോയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് കോമോ.