കുറുപ്പംപടി : മുടിക്കരായി സെന്റ് റീത്താസ് എൽപി സ്കൂളിൽ നവീകരിച്ച കംപ്യൂട്ടർ ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം മനോജ് മൂത്തേടൻ എംഎൽഎ നിർവഹിച്ചു.
വാട്ടർ പ്യുരിഫെയർ സമർപ്പണവും പുസ്തകവഞ്ചിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടത്തി. അസി. വികാരി ഫാ. ജോസ്മോൻ തകിടിയിൽ, സ്കൂൾ എച്ച്എം ഡീന മാത്യു, വാർഡ് മെമ്പർ പ്രീത എൽദോസ്, പിടിഎ പ്രസിഡന്റ് ഷൈജു ഇഞ്ചയ്ക്കൽ , ട്രസ്റ്റി അംഗങ്ങളായ ബേബി മണ്ഡപത്തിൽ, ജോർജ് പറക്കുന്നത്തുകുടി, എംപിടിഎ പ്രസിഡന്റ് ലിന്റ ഡിപിൻ മാങ്ങാട്ടുമാങ്കുഴ, പി.കെ. ബിജോ കൈപ്പിള്ളിൽ തുടങ്ങിയവരും പങ്കെടുത്തു.