മുണ്ടൂർ യുവക്ഷേത്ര കോളജിലെ പുതിയ രണ്ട് കംപ്യൂട്ടർ ലാബുകളുടെ ആശിർവാദം ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ നിർവഹിക്കുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ പുതിയ രണ്ട് കംപ്യൂട്ടർ ലാബ് ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ ആശിർവദിച്ചു. ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി സ്വാഗതവും കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി മീന ജോസ് കൊന്പൻ നന്ദിയും പറഞ്ഞു. ഡിജെ ക്ലാസസസ് ഫൗണ്ടറും ചീഫ് ട്രെയ്നറുമായ ഡെനിസ് ജോസ് മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ വിവിധ വിഭാഗം മേധാവിമാരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
Tags : Yuvakshetra College nattuvishesham district news deepika news Computer lab blessed