മഞ്ചേരി: കെഎസ്യു മഞ്ചേരി മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. "വിപത്താകുന്ന ലഹരിക്കെതിരേ വിദ്യാര്‍ഥി മുന്നേറ്റം' എന്ന പരിപാടിയുടെ ഭാഗമായി സെക്കൻഡറിയും ഹയര്‍ സെക്കൻഡറിയും ഉള്‍പ്പെടെ വിവിധ തല ജേതാക്കളായ വിദ്യാര്‍ഥികളെ അവാര്‍ഡ് നല്കി ആദരിച്ചു.
കെപിസിസി അംഗം റഷീദ് പറമ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. സാദിഖ് അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അന്‍ഷിദ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ ക്ലാസെടുത്തു. സുബൈര്‍ വീമ്പൂര്, ബീന ജോസഫ്, റാഷിദ് പൊന്നാനി, ശ്രീരോഹിത്, റിനൊ കുര്യന്, നസീബ് യാസീന്‍, പി.കെ. സത്യപാലന്, പി. ഷംസുദ്ദീന്, അനസ് പാലക്കുളം, സന സാദിക്ക് എന്നിവര്‍ പ്രസംഗിച്ചു.