വെള്ളരിക്കുണ്ട്: മഹാത്മാഗാന്ധി പീസ് ഫൗണ്ടേന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് ഡോ. സജീവ് മറ്റത്തിലിന് സമ്മാനിച്ചു. പരമ്പരാഗത സാങ്കേതികവിദ്യകളെ ആധുനിക ചികിത്സയുമായി ബന്ധപ്പെടുത്തി അ ക്യുപങ്ചർ ചികിത്സാരംഗത്ത് വേറിട്ട മികവ് തെളിയിച്ചതിനാണ് പുരസ്കാരം. കൊല്ലം എൻജിഒയൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് അവാർഡ് സമ്മാനിച്ചത്.
മഹാത്മാഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎൽഎ, മുല്ലക്കര രത്നാകരൻ, എസ്. ജയമോഹൻ, ഡോ. അലക്സാണ്ടർ ജേക്കബ് എന്നിവർ പ്രസംഗിച്ചു.