Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leaders

അ​യ്യ​പ്പ സം​ഗ​മ വി​വാ​ദം; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം: അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

നി​യ​മ​സ​ഭ​യി​ല്‍ മൂ​ന്ന് കോ​ടി രൂ​പ തി​രി​ച്ച​ട​ച്ചെ​ന്ന് താ​ന്‍ പ​റ​ഞ്ഞ് രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും അ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ച്ചാ​ല്‍ പ്ര​തി​പ​ക്ഷം പ​റ​യു​ന്ന പ്രാ​യ​ശ്ചി​ത്ത​ത്തി​ന് ത​യാ​റാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ നി​ന്ന് അ​ക​റ്റി നി​ര്‍​ത്തി​യ​താ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ള്‍​പ്പ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ല്‍ ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി​യാ​യ​പ്പോ​ഴാ​ണ് പോ​റ്റി ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വി​ഷ​മം എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കും. അ​ന്വേ​ഷ​ണം എ​ത്തേ​ണ്ട​യി​ട​ത്ത് ത​ന്നെ എ​ത്തു​ന്ന​തോ​ടെ അ​തും അ​വ​ര്‍​ക്ക് വി​ഷ​മ​മാ​കും. അ​ന്വേ​ഷ​ണം ഭം​ഗി​യാ​യി ന​ട​ക്ക​ട്ടെ. നി​യ​മ​സ​ഭ​യി​ല്‍ താ​ന്‍ പ​റ​ഞ്ഞ കാ​ര്യം സം​ബ​ന്ധി​ച്ച് തെ​റ്റാ​യി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പു​പ​റ​യ​ണം.

നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത് കൃ​ത്യ​മാ​യ രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. താ​ന്‍ പ​റ​ഞ്ഞ കാ​ര്യം ശ​രി​യ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ല്‍ അ​വ​ര്‍ പ​റ​യു​ന്ന പ്രാ​യ​ശ്ചി​ത്തം ചെ​യ്യും. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഒ​രു ക്ര​യ​വി​ക്രി​യ​ത്തി​ലും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ല. നി​യ​മ​സ​ഭ​യി​ല്‍ അ​വ​ര്‍​ക്ക് പ​റ​യാ​ന്‍ പ​റ്റാ​ത്ത​തു​കൊ​ണ്ട് വ​കു​പ്പ് മ​ന്ത്രി​യെ ഏ​ല്‍​പ്പി​ച്ചു. താ​ന്‍ അ​ക്കാ​ര്യം സ​ഭ​യി​ല്‍ പ​റ​യു​ക​യാ​യി​രു​ന്നു.

അ​യ്യ​പ്പ​സം​ഗ​മം വ​ള​രെ ഭം​ഗി​യാ​യി ന​ട​ത്തു​ന്ന ഘ​ട്ട​ത്തി​ല്‍ അ​വാ​സാ​ന സ​മ​യ​ത്താ​ണ് ഒ​രു പാ​ളി കാ​ണാ​നി​ല്ലെ​ന്ന് പോ​റ്റി​യു​ടെ വെ​ളു​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​യ​ത്. അ​തി​ന് പി​ന്നാ​ലെ ര​ണ്ടാം ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് നോ​ട്ടീ​സ് ന​ല്‍​കി.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ആ​യ​തി​നാ​ല്‍ സ്പീ​ക്ക​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. പി​ന്നീ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യ ആ ​പാ​ളി ക​ണ്ടെ​ടു​ത്തു.

പോ​റ്റി​യെ ഉ​പ​യോ​ഗി​ച്ച് അ​യ്യ​പ്പ​സം​ഗ​മം പൊ​ളി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് അ​വ​ര്‍​ക്കെ​തി​രെ ത​ന്നെ തി​രി​ച്ചു​വ​രി​ക​യാ​ണ്. അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ​തി​ൽ ത​ങ്ങ​ള്‍​ക്കു​ള്ള സ​ന്തോ​ഷം സ്വ​ര്‍​ണ​ക്കൊ​ള്ള വെ​ളി​യി​ല്‍ വ​രാ​ന്‍ സ​ഹാ​യ​ക​മാ​യെ​ന്നാ​താ​ണ്. ഇ​ല്ലെ​ങ്കി​ല്‍ ഗോ​വ​ര്‍​ധ​നും പോ​റ്റി​യും ഇ​പ്പോ​ഴും ശ​ബ​രി​മ​ല​യി​ല്‍ വി​രാ​ജി​ക്കു​മാ​യി​രു​ന്നെ​ന്നും വാ​സ​വ​ന്‍ പ​റ​ഞ്ഞു.

District News

ജ​ന​റ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വേ​ണ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ജ​ന​റ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ഒ​ന്ന് കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നി​യ​മ​സ​ഭ ക​ക്ഷി ഉ​പ​നേ​താ​വും മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ നേ​രി​ൽ ക​ണ്ട് മ​ഞ്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ.

അ​ഞ്ച് സ്ഥി​രം​സ​മി​തി​ക​ളി​ൽ ര​ണ്ടെ​ണ്ണം വ​നി​താ സം​വ​ര​ണ​മാ​ണ്. ഇ​തി​ൽ ഒ​രു വ​നി​താ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കാ​മെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സി​നാ​യി ജ​ന​റ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യം.

ഇ​ത് പ്രാ​ദേ​ശി​ക ലീ​ഗ് നേ​തൃ​ത്വം നി​രാ​ക​രി​ച്ച​തോ​ടെ​യാ​ണ് മ​ഞ്ചേ​രി കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ​പി​സി​സി മെം​ബ​ർ റ​ഷീ​ദ് പ​റ​ന്പ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് ചീ​രാ​ന്തൊ​ടി, വ​ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, അ​ഡ്വ. ബീ​നാ ജോ​സ​ഫ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഹ​നീ​ഫ മേ​ച്ചേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ വീ​ന്പൂ​ർ എ​ന്നി​വ​ർ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യം അ​റി​യി​ച്ച​ത്.

Kerala

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​ത്; രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണം: സ​ജ​ന ബി. ​സാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ര്‍​ട്ടി ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സാ​ജ​ന്‍. സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സ​ജ​ന പ​റ​ഞ്ഞു. ഇ​നി​യും വൈ​കി​യാ​ല്‍ പാ​ര്‍​ട്ടി ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നും ഇ​തൊ​രു സൂ​ച​ന​യാ​യി മാ​ത്രം നേ​തൃ​ത്വം കാ​ണു​ക എ​ന്നും സ​ജ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ജ​ന​യു​ടെ പ്ര​തി​ക​ര​ണം. രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി, കെ.​സി .വേ​ണു​ഗോ​പാ​ല്‍, സ​ണ്ണി ജോ​സ​ഫ്, വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ ടാ​ഗ് ചെ​യ്താ​ണ് സ​ജ​ന​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

നി​ര​ന്ത​രം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​മു​ര​ളീ​ധ​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​ഹു​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. പാ​ർ​ട്ടി​ക്കു​ള്ളി​ല്‍ രാ​ഹു​ലി​നെ​തി​രെ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

Latest News

Corehub Up