ഇംഫാൽ: മണിപ്പുരിൽ വ്യാജമദ്യം കഴിച്ച് മൂന്നു ദിവസത്തിനിടെ എട്ടു പേർ മരിച്ചു. ചാന്ദേൽ ജില്ലയിലാണു മദ്യദുരന്തമുണ്ടായത്.
ബുധനാഴ്ച അഞ്ചു പേരും വ്യാഴാഴ്ച ഒരാളും ഇന്നലെ രണ്ടു പേരുമാണു മരിച്ചത്. കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽനിന്ന് മദ്യം വാങ്ങി കഴിച്ചവരാണു മരിച്ചത്. സംഭവത്തിൽ പൊലിസ് അന്വേഷണം നടത്തിവരികയാണ്.