Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cook

Idukki

ഇ​ങ്ങ​നെ​യോ പാ​ച​കം?

നെ​ടു​ങ്ക​ണ്ടം: ടൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭ​ക്ഷ്യോ​ത്പ​ന്ന നി​ർ​മാ​ണ സ്ഥാ​പ​നം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​ച്ചു. കോ​ട​തി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള വാ​ണി​ജ്യ​കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​ഗ​ർ​ഭ നി​ല​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ബോ​ർ​മ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​

പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, സ​മൂ​സ, ചി​പ്സ്, പ​ത്തി​രി തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തീ​ർ​ത്തും അ​നാ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ പാ​ച​കം ചെ​യ്യു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ​ണ്ണ ക​റു​ത്ത നി​റ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും സ​മൂ​സ​യു​ടെ പു​റം​ച​ട്ട​യി​ൽ ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫ്രി​ഡ്ജി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​നാ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ർ​മി​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ടൗ​ണി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ൾ, ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് വി​വ​രം ല​ഭി​ച്ചു.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ളോ സ്ഥാ​പ​ന​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ പ്ര​വ​ർ​ത്ത​നാ​നു​മ​തി രേ​ഖ​ക​ളോ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് അ​ഭി​ഭാ​ഷ​ക​ന്‍റെ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​താ​യും മു​ൻ​വാ​തി​ൽ താ​ഴി​ട്ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പി​ൻ​വാ​തി​ലി​ലൂ​ടെ​യാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.

ഹെ​ൽ​ത്തി കേ​ര​ള ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​ഫ്എ​ച്ച്സി കെ​പി കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. പ്ര​ശാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​കു​മാ​ർ, ജെ​എ​ച്ച്ഐ​മാ​രാ​യ സ​ന്തോ​ഷ്, മ​ഞ്ജു, ജെ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up