Sports
ലൂപ്ഹോള്‍ ഇല്ലാത്ത ഒരു ടീമും ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിലവില്‍ കളിക്കുന്നില്ലെന്നതു സത്യം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമായ ദക്ഷിണാഫ്രിക്കയ്ക്കുവരെ ലൂപ്ഹോള്‍സ് ഉണ്ട്. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍നിന്ന് സെമി ഫൈനല്‍ ഉറപ്പാക്കിയ ദക്ഷിണാഫ്രിക്കയുടെ ബലഹീനത ആദ്യം തുറന്നു കാണിച്ചത് പ്രാഥമിക റൗണ്ടില്‍ രണ്ട് സൂപ്പര്‍ ഓവറിനുശേഷം കീഴടങ്ങിയ അഫ്ഗാനിസ്ഥാനായിരുന്നു.
പിന്നീട് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് എതിരായ ആദ്യ മത്സരത്തില്‍ 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ബാറ്റിംഗിലെ ബലക്കുറവ് വെളിപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ഡെപ്തും ചോദ്യം ചെയ്യപ്പെട്ടു. 83/7 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് 176/8 എടുത്ത് ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോഴായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയുടെ ബലക്കുറവ് വെളിപ്പെട്ടത്.
ഇന്ത്യയുടെ ഒന്നാം പ്രശ്നം
ഇന്ത്യന്‍ ടീമിന്റെ കാര്യത്തിലേക്കുവന്നാല്‍ ലീഗ് റൗണ്ടിലും സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തിലും ഉള്‍പ്പെടെ ടോപ് ഓര്‍ഡര്‍ ഇടംകൈ ബാറ്റര്‍മാരുടെ ബലഹീനതയായിരുന്നു ഫോക്കസ് ചെയ്യപ്പെട്ടത്. അതില്‍ ഏറ്റവും കൂടുതല്‍ തലതാഴ്ത്തിയത് അഭിഷേക് ശര്‍മ. ഇന്ത്യയുടെ വെടിക്കെട്ട് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ അഭിഷേക് ശര്‍മ, ഇഷാന് കിഷന് എന്നിവര്‍ ഓഫ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വീഴുന്നതു പതിവാക്കി. ഓഫ് സ്പിന്നര്‍മാരായ പാക്കിസ്ഥാന്റെ സല്മാന് അലി ആഘ, നെതര്‍ലന്‍ഡ്സിന്റെ ആര്യന് ദത്ത് എന്നിവര്‍ക്കു മുന്നില്‍ ലീഗ് റൗണ്ടില്‍ അഭിഷേക് പൂജ്യത്തിനു പുറത്തായി. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവര്‍ ഇഷാന് കിഷനെയും പറഞ്ഞയച്ചു. സിംബാബ്വെയ്ക്ക് എതിരായ ഇഷാന്റെ വിക്കറ്റ് നഷ്ടം ഫലത്തില്‍ ഇന്ത്യയുടെ ബാറ്റിംഗിനെ ബാധിച്ചില്ല.
സഞ്ജുവിന്റെ റോള്‍
എതിരാളികളുടെ തന്ത്രം മനസിലാക്കി ബാറ്റ് ചെയ്യണമെന്നായിരുന്നു ലീഗ് റൗണ്ട് കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഫാഫ് ഡുപ്ലെസി അഭിഷേകിനു നല്കിയ ഉപദേശം. നാളെ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നിര്‍ണായക മത്സരത്തില്‍ ഇറങ്ങുമ്പോള്‍, അവരുടെ തന്ത്രം മനസിലാക്കി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിനു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഓപ്പണിംഗിലേക്ക് വലംകൈയനായ സഞ്ജു സാംസണ് എത്തിയത് സിംബാബ്വെയ്ക്ക് എതിരേ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനു പോസിറ്റിവിറ്റി നല്‍കിയിരുന്നു. വിന്‍ഡീസിന് എതിരേയും സഞ്ജു കളിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
രണ്ടാം പ്രശ്നം
ആറാം ബൗളറിനെ അവശ്യഘട്ടത്തില്‍ ആശ്രയിക്കാന്‍ പറ്റാത്തതാണ് ടീം ഇന്ത്യയുടെ പുതിയ പ്രശ്നം. സിംബാബ്വെയാണ് ഇന്ത്യയുടെ ഈ ലൂപ്പ് ഹോള്‍ തുറന്നു കാണിച്ചത്. അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ബൗളിംഗ് യൂണിറ്റിലെ പ്രമുഖ അഞ്ച് അംഗങ്ങള്‍. ഇവര്‍ക്കൊപ്പം ആറാമനായെത്തുന്നത് ശിവം ദുബെ, തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരില്‍ ആരെങ്കിലും. ഈ ലോകകപ്പില്‍ ദുബെ ഇതുവരെ എറിഞ്ഞത് 9.2 ഓവര്‍. 13.28 റേറ്റില്‍ 124 റണ്‍സ് വഴങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
കഴിഞ്ഞ 18 മാസത്തിനിടെ റിങ്കു സിംഗും സൂര്യകുമാര്‍ യാദവും വരെ പന്ത് കൈയില്‍ എടുത്തെന്നതും ശ്രദ്ധേയം. സിംബാബ്വെയ്ക്ക് എതിരേ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ഫ്ളാറ്റ് പിച്ചിലായിരുന്നു മത്സരമെന്നു പറഞ്ഞ് ആശ്വസിക്കാം.
വിന്‍ഡീസിനെ സൂക്ഷിക്കണം
ആറാം ബൗളര്‍ പ്രശ്നം ഇന്ത്യയെ കുഴപ്പത്തിലാക്കുന്നതാണ് സൂപ്പര്‍ എട്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും വെളിപ്പെട്ടത്. 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ഏഴിന് 187വരെ എത്തിയത് ഇന്ത്യയുടെ ബൗളിംഗ് ഡെപ്തിന്റെ പ്രശ്നംതന്നെയാണ്. സിംബാബ്വെയ്ക്ക് എതിരേ ഫ്ളാറ്റ് പിച്ചില്‍ 184/6 എന്ന സ്കോറാണ് ഇന്ത്യ വഴങ്ങിയത്. ശിവം ദുബെ രണ്ട് ഓവറില്‍ നല്‍കിയത് 46 റണ്‍സായിരുന്നു.
നാളെ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ജയം മാത്രം ലക്ഷ്യംവച്ച് ഇറങ്ങുന്ന ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ടത് മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്‍സ് വഴങ്ങാതിരിക്കുക എന്നതാണ്. മത്സരം തോറ്റെങ്കിലും, ദക്ഷിണാഫ്രിക്കയുടെ കട്ടര്‍ ബൗളര്‍മാരുടെ ആക്രമണം അതിജീവിച്ചവരാണ് വിന്‍ഡീസ് ടീം. പ്രോട്ടീസിന് എതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ 10.2 ഓവറില്‍ ഏഴ് വിക്കറ്റിന് 83 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് 176/8 എന്ന സ്കോറില്‍ എത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്ഡുംവരെ നീളുന്ന ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടത്തിയത്.
ജയിച്ചാല്‍ സെമി ഫൈനല്‍ എന്ന അവസ്ഥയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നാളെ കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നത്. സെമിക്കു മുമ്പൊരു ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടം...
Sports
കൊച്ചി: പതിനൊന്നാമത് സ്വാന്റന്‍സ് കോര്‍പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൊടുപുഴയില്‍ തുടക്കം. തൊടുപുഴ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്റ് നടനും നിര്‍മാതാവുമായ വിജയ് ബാബു ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് എട്ടുവരെ നടക്കുന്ന മത്സരത്തിന്റെ ലീഗ് മാച്ചുകള്‍ തൊടുപുഴ കെസിഎ സ്റ്റേഡിയത്തിലും നോക്കൗട്ട് മാച്ചുകള്‍ കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടിലും നടക്കും. 24 കോര്‍പറേറ്റ് ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
വിജയ് ബാബുവാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്സര്. നാവിയോ ഷിപ്പിംഗ് ആണ് ടൂര്‍ണമെന്റിന്റെ സഹസ്പോണ്സര്. ഉദ്ഘാടനച്ചടങ്ങില്‍ സ്വാന്റന്‍സ് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് ജോര്‍ജ്, സ്വാന്റന്‍സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം മുന്‍ രഞ്ജി ട്രോഫി താരങ്ങളായ ഫിറോസ് വി. റഷീദ്, സി.എം. ദീപക് എന്നിവരും പങ്കെടുത്തു.
Sports
കൊച്ചി: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തുന്ന റോഡ്മേറ്റ് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കര്ട്ടണ് റെയ്സര്‍ മത്സരത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള കൊറിയോഗ്രാഫേഴ്സ് ടീം കിരീടം ചൂടി.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൊച്ചിന് കസ്റ്റംസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊറിയോഗ്രാഫേഴ്സ് ജേതാക്കളായത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കസ്റ്റംസ് ടീം നേടിയ 60 റണ്‍സ് രണ്ട് ഓവറും മൂന്നു ബോളും ബാക്കിനില്‍ക്കെ കൊറിയോഗ്രാഫേഴ്സ് ടീം മറികടന്നു.
ഏഴ് ബോളില്‍ നാല് ഫോറുമായി 27 റണ്‍സും, രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടു നല്കി മൂന്നു വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ കൊറിയോഗ്രാഫേഴ്സ് താരം അജിത് ജാന്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. റോഡ്മേറ്റ് സിഇഒ സി.പി. ജിയാദ്, സിഒഒ സുജയ്ദ ജിയാദ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫി കൈമാറി.
ചടങ്ങില്‍ നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലീം, കൊച്ചി കോര്പറേഷന് എച്ച്ഐ കൃഷ്ണകുമാര്‍, സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി പ്രസിഡന്റ് അനില്‍ തോമസ്, എക്സിക്യൂട്ടീവ് അംഗം സ്ലീബ വര്‍ഗീസ്, താരസംഘടനയായ അമ്മയുടെ ട്രഷറര്‍ ഉണ്ണി ശിവപാല്‍, നടന്മാരായ അഖില്‍ മാരാര്‍, സാജു നവോദയ, സോഹന്‍ സീനുലാല്‍, സിജോയ് വര്‍ഗീസ്, ശ്രീകാന്ത് മുരളി, രമ്യ പണിക്കര്‍, പ്രിന്‍സി ഫിലിപ്പ്, അഥിസ്വ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള പോലീസ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ്, സ്റ്റേറ്റ് എക്സൈസ്, എറണാകുളം പ്രസ്ക്ലബ് ടീം, സെലിബ്രട്ടി ക്രിക്കറ്റേഴ്സ് ടീമുകള്‍, മീഡിയ ടീമുകള്‍ അടക്കം 16 ടീമുകളാണ് മാറ്റുരച്ചത്. ടൂര്‍ണമെന്റിന്റെ ആദ്യഘട്ടം ജനുവരി 11 ന് ആരംഭിക്കും.
മൂന്ന് മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ സൗത്ത് ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 5000 ടീമുകളും 60,000 കളിക്കാരും പങ്കെടുക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളിലും മത്സരവേദികളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ആണ് ബ്രാന്‍ഡ് അംബാസിഡര്‍.
Sports
കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കോര്‍പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം എഡിഷന് മാര്‍ച്ച് 14ന് കൊച്ചിയില്‍ നടക്കും.
ഐടി, ബാങ്കിംഗ്, ഫിനാന്‍സ് ഉള്‍പ്പെടെ കോര്‍പറേറ്റ് മേഖലങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് 50,000 രൂപ സമ്മാനത്തുകയായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www. corporatesixes.in, 9446343671,
NRI
ഗാർലൻഡ്: ടസ്കേഴ്സിനെ തകർത്ത് സിക്സേഴ്സ് ടീം ഫ്രണ്ട്സ് ഓഫ് ഡാളസ് ട്വന്റി - 20 ക്രിക്കറ്റ് ടൂർണമെന്റ് 2025 കിരീടം സ്വന്തമാക്കി. ഗാർലൻഡിലെ ഓഡുബോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിന്റെ സമ്പൂർണ ജയമാണ് സിക്സേഴ്സ് സ്വന്തമാക്കിയത്.
ടോസ് നേടിയ ടസ്കേഴ്സ് ക്യാപ്റ്റൻ ചാൾസ് ഫിലിപ്പ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ടസ്കേഴ്സിന് 20 ഓവറിൽ 128 റൺസ് മാത്രമാണ് നേടാനായത്.