x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ന മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച; ബേ​സി​ല്‍ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും

ഡി​നു ഡൊ​മി​നി​ക്
Published: May 23, 2026 12:29 PM IST | Updated: May 23, 2026 12:29 PM IST

സാ​ലി​സ്ബ​റി: സാ​ലി​സ്ബ​റി​യി​ൽ ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന സീ​നാ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള ആ​റാ​മ​ത് ‌ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ന​ട​ക്കും.

റോം​സി​യി​ലെ ഹ​ണ്ട്സ് ഫാം ​പ്ലെ​യിം​ഗ് ഫീ​ൽ​ഡി​ൽ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് കേ​ര​ള ക്രി​ക്ക​റ്റ് മു​ന്‍ താ​ര​വും മും​ബൈ ഇ​ന്ത്യ​ൻ​സ് മു​ൻ താ​ര​വു​മാ​യ ബേ​സി​ല്‍ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​യാ​കു​ന്ന ഹ​ണ്ട്സ് ഫാം ​പ്ലെ​യിം​ഗ് ഫീ​ൽ​ഡി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

യു​കെ​യി​ലെ ക​രു​ത്ത​രാ​യ എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സാ​യി 1200 പൌ​ണ്ടും സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ് ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 600 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ആ​ണ് ല​ഭി​ക്കു​ക.

ഗ്രൂ​പ്പ് എ​യി​ൽ കോ​വെ​ൻ​ട്രി ബ്ലൂ​സ്, ഡാ​ർ​ക്ക് ഈ​ഗി​ൾ​സ്, ബ്രീ​മോ​ർ ദ്ര​വി​ഡി​യ​ൻ സി​സി സാ​ലി​സ്ബ​റി, എ​സ്എം 24 ഫോ​ക്സ് XI എ​ന്നി​വ​രും ഗ്രൂ​പ്പ് ബി​യി​ൽ എ​ൽ​ജി​ആ​ർ, സ്വി​ൻ​ഡ​ൺ സി​സി, റോ​യ​ൽ ഡെ​വ​ൺ, ഷാ​ഫ്റ്റ​സ്ബ​റി മ​ല്ലു വി​ല്ലേ​ജ് ക്ല​ബ് തു​ട​ങ്ങി​യ​വ​രും ആ​ണ് മ​ത്സ​രി​ക്കു​ക.

 

K-Rail Survey

തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 10 വീ​തം ഓ​വ​റു​ക​ളി​ലാ​യി ര​ണ്ട് പി​ച്ചു​ക​ളി​ലാ​യി രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ഫോ​ക്ക​സ് ഫി​ൻ​ഷു​ർ ലി​മി​റ്റ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ആ​ൻ​ഡ് മോ​ർ​ട്ട്ഗേ​ജ് സ​ർ​വീ​സ​സ്, മ​ട്ടാ​ഞ്ചേ​രി കി​ച്ച​ൺ ടൗ​ണ്ട​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്പോ​ൺ​സ​ർ​മാ​ർ.

നാ​ട​ൻ വി​ഭ​വ​ങ്ങ​ളോ​ട് കൂ​ടി​യ മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​സ്റ്റാ​ളും സം​ഘാ​ട​ക​ര്‍ ഒ​രു​ക്കു​ന്നു​ണ്ട്. നി​ര​വ​ധി​പേ​ർ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന ക്രി​ക്ക​റ്റ് ക്ല​ബി​ൽ സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷാ​ന്ത് സോ​മ​ൻ, റി​യ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​കാ​ല​ത്തി​ൽ വി​ട്ടു​പി​രി​ഞ്ഞ എ​സ്എം​എ മു​ൻ സെ​ക്ര​ട്ട​റി​യും അം​ഗ​വു​മാ​യി​രു​ന്നു സീ​ന ഷി​ബു​വി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ഡ്ര​സ്: HUNT'S FARM PLAYING FIELD,TIMSBURY, SO51 0NG.

Tags : Seena Memorial Cricket Tournament Basil Thampi Salisbury Malayalee Association

Recent News

Corehub Up