Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dance

Ernakulam

കു​ച്ചി​പ്പു​ടി​യും കാ​ണ്ട്യ​ൻ നൃ​ത്ത​വു​മാ​യി മൂ​ന്നാം​ദി​നം

കാ​ല​ടി: അ​ന്ത​ര്‍​ദേ​ശി​യ ശ്രീ​ശ​ങ്ക​ര നൃ​ത്ത​സം​ഗീ​തോ​ത്സ​വ വേ​ദി​യി​ല്‍ ക​ള്‍​ച്ച​റ​ല്‍ അം​ബാ​സ​ഡ​ര്‍ അ​ഖി​ല സ​ലീ​മി​ന്‍റെ കു​ച്ചി​പ്പു​ടി​യോ​ടെ മൂ​ന്നാം ദി​വ​സ​ത്തെ നൃ​ത്ത​പ​രി​പാ​ടി ആ​രം​ഭി​ച്ചു. കു​ച്ചി​പ്പു​ടി ന​ര്‍​ത്ത​കി അ​നു​പ​മ മോ​ഹ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​ന​യ​ന്‍​താ​ര ഡി​സി​ല്‍​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ ശ്രീ​ല​ങ്ക​ന്‍ ഗ്രൂ​പ്പി​ന്‍റെ നൃ​ത്താ​വ​ത​ര​ണം വേ​ദി​യി​ല്‍ വേ​റി​ട്ട ദൃ​ശ്യ​വി​രു​ന്നാ​യി.

ശ്രീ​ല​ങ്ക​യു​ടെ ത​ന​ത് നൃ​ത്ത​മാ​യ കാ​ണ്ട്യ​ന്‍ നൃ​ത്തം എ​ട്ട് ക​ലാ​കാ​രി​ക​ള്‍ ചേ​ര്‍​ന്നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.ക്രൈ​സ്റ്റ് ക​ല്പി​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി. പ്ര​ഫ​സ​ര്‍ പ​ത്മ​പ്രി​യ ശ്രീ​കാ​ന്ത് അ​തി​ഥി ക​ലാ​കാ​രി​യാ​യി പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ കോ​മ​ണ്‍ വെ​ല്‍​ത്ത് ട്രേ​ഡ് ക​മ്മി​ഷ​ണ​റും ആ​ന്‍റി ക​റ​പ്ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഇ​ന്ത്യ​യു​ടെ ദേ​ശി​യ ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​വ​ര്‍​ഗീ​സ് മൂ​ല​നും ജെ​യ്ന്‍ വ​ര്‍​ഗീ​സും മു​ഖ്യാ​തി​ഥി​ക​ളാ​യി. ടോ​ളി​ന്‍​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​വി. ടോ​ളി​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജെ​റി​ന്‍ ടോ​ളി​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

SUNDAY DEEPIKA

ന​വ​നീ​ത ന​ർ​ത്ത​നം

തു​ട​ര്‍​ന്നു​പോ​കാ​ന്‍ ആ​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പാ​ര​മ്പ​ര്യ അ​നു​ഷ്ഠാ​ന ക​ല​ക​ള്‍ വി​സ്മൃ​തി​യു​ടെ പേ​രേ​ടി​ലേ​ക്കു മ​റ​യാ​നൊ​രു​ങ്ങു​ന്ന കാ​ല​മാ​ണ്. എ​ന്നാ​ല്‍ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും, ക​ല​ര്‍​പ്പി​ല്ലാ​തെ ചി​ല അ​നു​ഷ്ഠാ​ന​ക​ല​ക​ള്‍ പാ​ര​മ്പ​ര്യം പി​ന്തു​ട​ര്‍​ന്നു സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ചി​ല​ത് ഇ​ന്നും ക്ഷേ​ത്ര​മ​തി​ല്‍​ക്ക​ക​ത്തു​മാ​ത്രം അ​ര​ങ്ങേ​റു​ന്നു. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് വ​ട​ക്കേ മ​ല​ബാ​റി​ല്‍​മാ​ത്രം ക​ണ്ടു​വ​രു​ന്ന തി​ട​മ്പു​നൃ​ത്തം. ഇ​വി​ട​ങ്ങ​ളി​ലെ പ​ല ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലും പ​ര​മ​പ്ര​ധാ​ന​മാ​യും പ​വി​ത്ര​മാ​യും ക​ണ​ക്കാ​പ്പെ​ടു​ന്ന അ​നു​ഷ്ഠാ​ന ദേ​വ​ന​ര്‍​ത്ത​ന​ക​ല​കൂ​ടി​യാ​ണി​ത്.

അ​സാ​മാ​ന്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​ത്തി​നൊ​പ്പം താ​ള​പ്ര​ധാ​ന​മാ​യ ചു​വ​ടു​വ​യ്പു​ക​ളു​ള്ള നൃ​ത്ത​വും ഒ​ന്നി​ച്ചു​വ​രേ​ണ്ട ക​ല. ചി​ട്ട​യൊ​ത്തു​ള്ള വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​മു​ണ്ടെ​ങ്കി​ലേ ഇ​തി​ൽ ചു​വ​ടു​റ​പ്പി​ച്ചു സ​ഞ്ച​രി​ക്കാ​നാ​കൂ. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഈ ​മേ​ഖ​ല​യി​ല്‍ വേ​റി​ട്ട പാ​ത തെ​ളി​ക്കു​ക​യാ​ണ് ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം കൊ​ഴു​മ്മ​ല്‍ പെ​രി​ക​മ​ന ഇ​ല്ല​ത്ത് ന​വ​നീ​ത് ന​മ്പൂ​തി​രി.

ചെ​റു​പ്പം മു​ത​ൽ​ക്കു​ത​ന്നെ ന​വ​നീ​തി​നു തി​ട​മ്പു​നൃ​ത്ത​ത്തോ​ടു പ്ര​ത്യേ​ക താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. മു​ത്ത​ച്ഛ​ന്‍ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യും അ​മ്മാ​വ​ന്‍ പു​തു​ക്കൈ മാ​ട​മ​ന ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി​യും പാ​ര​മ്പ​ര്യം കൈ​പി​ടി​ച്ചു ന​ട​ക്കു​ന്ന​തി​നു ന​വ​നീ​തി​നു വ​ഴി​തു​റ​ന്നു. പ്ര​സി​ദ്ധ വാ​ദ്യ​ക​ലാ​കാ​ര​നാ​യ കാ​ങ്കോ​ല്‍ ജ​യ​രാ​മ​മാ​രാ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ന​വ​നീ​ത് തി​ട​മ്പു​നൃ​ത്തം അ​ഭ്യ​സി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ചെ​ന്നൈ ചി​ന്മ​യാ​ന​ഗ​ര്‍ അ​യ്യ​പ്പ​ന്‍ കോ​വി​ല്‍, ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ല്‍ ക​ഗോ​ഡ്ലു എ​ന്ന സ്ഥ​ല​ത്തെ വൃ​ഷ​ഭാ​രൂ​ഢ ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു. പു​ത്തൂ​ര്‍ നാ​റോ​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ര്‍ വ​യ​ല്‍ ശ്രീ ​അ​യ്യ​പ്പ​ന്‍​കാ​വ് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, കു​ട്ട​മ​ത്ത് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്രം, വാ​സ​വ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലും തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

2018ലെ ​ന​വ​രാ​ത്രി​ക്കാ​ല​ത്ത് പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​കാ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ന​വ​നീ​തി​ന്‍റെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ടി​ങ്ങോ​ട്ടു നൂ​റി​ല്‍​പ്പ​രം ക്ഷേ​ത്ര​ങ്ങ​ളി​ലെ ദേ​വീ​ദേ​വ​ന്മാ​ര്‍ ന​വ​നീ​തി​ന്‍റെ ദേ​വ​ന​ര്‍​ത്ത​ന​ത്തി​ലൂ​ടെ ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​ന​സാ​യു​ജ്യം ന​ല്‍​കി. ഒ​രു​കാ​ല​ത്തു ക​ണ്ണൂ​രി​ലെ ചെ​റു​താ​ഴം ശ്രീ​രാ​ഘ​വ​പു​രം (ഹ​നു​മാ​ര​മ്പ​ലം) ക്ഷേ​ത്ര​ത്തി​ല്‍ മാ​ത്രം പ​തി​വു​ള്ള​താ​യി​രു​ന്നു ഒ​രേ​സ​മ​യം നാ​ലു​പേ​ർ ഒ​രു​മി​ച്ചു​ള്ള ദേ​വ​നൃ​ത്തം. ഇ​തി​നു​പി​ന്നാ​ലെ ഇ​പ്പോ​ള്‍ ചേ​ലേ​രി സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി നാ​ലു​പേ​ർ ഒ​രു​മി​ച്ചു​ള്ള തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഈ ​ര​ണ്ടി​ട​ങ്ങ​ളി​ലും നാ​ലു​പേ​രി​ല്‍ ഒ​രാ​ളാ​യി ന​വ​നീ​ത് ദേ​വ​ന​ര്‍​ത്ത​ന​മാ​ടു​ന്നു.

ഹൃ​ദ​യ​മു​ദ്ര​യോ​ടെ

ക​ണ്ണൂ​രി​നു പു​റ​മേ കാ​സ​ര്‍​ഗോ​ഡും ദേ​വ​ന​ര്‍​ത്ത​ന​ത്തി​ന് പ്ര​ധാ​ന്യം കൂ​ടു​ത​ലാ​ണ്. കാ​സ​ര്‍​ഗോ​ട്ടെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മ​ര​ച്ച​ട്ട​മു​പ​യോ​ഗി​ച്ചു​ള്ള തി​ട​മ്പു​നൃ​ത്ത​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. സാ​ധാ​ര​ണ തി​ട​മ്പി​നേ​ക്കാ​ള്‍ ഭാ​രം കൂ​ടു​ത​ലാ​ണി​വ​യ്ക്ക്. ചെ​മ്പ​ട, ത​കി​ല​ടി, അ​ട​ന്ത, പ​ഞ്ചാ​രി തു​ട​ങ്ങി നാ​ലു താ​ള​ത്തി​ലാ​ണ് തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. പാ​ണി കൊ​ട്ടി​യ​ശേ​ഷം തി​ട​മ്പേ​റ്റു​ന്ന ക​ലാ​കാ​ര​ന്‍ ഉ​ഷ്ണീ​പീ​ഠ​ത്തി​ല്‍ (പ്ര​ത്യേ​ക രീ​തി​യി​ല്‍ അ​ല​ങ്ക​രി​ക്കു​ന്ന ത​ല​പ്പാ​വ്) വി​ഗ്ര​ഹം​വ​ച്ച് വ​ല​തു​കൈ​യാ​ല്‍ നെ​ഞ്ചി​ല്‍ ഹൃ​ദ​യ​മു​ദ്ര​യും പി​ടി​ച്ചാ​ണു നൃ​ത്തം ആ​രം​ഭി​ക്കു​ക. വെ​ളു​ത്ത മ​ല്ലു​മു​ണ്ട് പ്ര​ത്യേ​ക​രീ​തി​യി​ല്‍ മ​ട​ക്കി​യാ​ണ് ഉ​ഷ്ണീ​പീ​ഠം ഉ​ണ്ടാ​ക്കു​ക.

ഉ​ഷ്ണീ​പീ​ഠ​ത്തി​ല്‍ ക​വു​ങ്ങി​ന്‍ പൂ​ക്കു​ല​യും പു​ഷ്പ​ങ്ങ​ളും മാ​ല​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക രീ​തി​യി​ല്‍ അ​ല​ങ്ക​രി​ച്ചാ​ണു തി​ട​മ്പൊ​രു​ക്കു​ന്ന​ത്. പാ​ണി​കൊ​ട്ടി​യ​ശേ​ഷം ശ്രീ​കോ​വി​ലി​ല്‍​നി​ന്നു വി​ഗ്ര​ഹ​മെ​ഴു​ന്ന​ള്ളി​ക്കും. ചി​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ടി​മ​ര നൃ​ത്ത​വും പ​തി​വു​ണ്ട്.

തൃ​ക്ക​പാ​ലം ശി​വ​ക്ഷേ​ത്രം, ഏ​ച്ചൂ​ര്‍ കോ​ട്ടം എ​ന്നി​വ​യൊ​ഴി​ച്ചു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മേ​ള​ത്തോ​ടെ​യു​ള്ള കൊ​ടി​മ​ര​നൃ​ത്തം തു​ട​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണു തി​ട​മ്പ് നൃ​ത്തം ന​ട​ത്തു​ന്ന​ത്. വ​ല​ന്ത​ല​യും ചെ​ണ്ട​യും ഇ​ല​ത്താ​ള​വു​മാ​ണു നൃ​ത്ത​ത്തി​ന് അ​ക​മ്പ​ടി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​പൂ​ര്‍​വം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര കൊ​ട്ടി ഉ​റ​യ്ക്കു​ക എ​ന്നൊ​രു ച​ട​ങ്ങും ന​ട​ത്താ​റു​ണ്ട്. ഇ​തി​നാ​യി വ​ല​ന്ത​ല, മ​ര​പാ​ണി, തി​മി​ല, ഇ​ല​ത്താ​ളം, ചെ​ണ്ട എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും.

മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ശീ​വേ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ദേ​വീ​ദേ​വ​ന്മാ​രു​ടെ വി​ഗ്ര​ഹം അ​ഥ​വാ തി​ട​മ്പ് എ​ഴു​ന്ന​ള്ളി​ക്കു​ന്ന വേ​ള​യി​ല്‍ ആ ​തി​ട​മ്പ് ശി​ര​സി​ല്‍​വ​ഹി​ച്ചും നൃ​ത്തം​വ​യ്ക്കും. സാ​ധാ​ര​യാ​യി അ​ഞ്ചു​പ്ര​ദ​ക്ഷി​ണ​മാ​ണു പ​തി​വ്. പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു മാ​ത്ര​മാ​ണ് തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഭ​ക്തി​സാ​ന്ദ്രം

മ​ല​ബാ​റി​ലെ ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട പു​രു​ഷ​ന്മാ​രാ​ണ് ഈ ​ക​ല പാ​ര​മ്പ​ര്യ​മാ​യി തു​ട​ര്‍​ന്നു പോ​രു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ മം​ഗ​ളൂ​രു​വു​മാ​യി ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നേ​ര​ത്തേ​ത​ന്നെ എ​മ്പ്രാ​ന്തി​രി​മാ​രും ശീ​വ​ള്ളി തു​ളു ബ്രാ​ഹ്മ​ണ​രും തി​ട​മ്പു​നൃ​ത്ത​രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്നു. നൃ​ത്തം ചെ​യ്യു​ന്ന​യാ​ള്‍​ക്കു​പു​റ​മേ ഏ​ഴു വാ​ദ്യ​ക്കാ​രും ര​ണ്ടു വി​ള​ക്കു​കാ​രു​മു​ണ്ടാ​കും.

മാ​രാ​ര്‍ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​ണു വാ​ദ്യ​ക്കാ​ര്‍. ക്ഷേ​ത്ര​ത്തി​ലെ ക​ഴ​ക​വി​ഭാ​ഗ​മാ​യ ന​മ്പീ​ശ​ന്‍, വാ​ര്യ​ര്‍, പി​ഷാ​ര​ടി, ഉ​ണി​ത്തി​രി തു​ട​ങ്ങി​യ സ​മു​ദാ​യ​ക്കാ​ര്‍​ക്കാ​ണ് തി​ട​മ്പു​നൃ​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ള​ക്കു​പി​ടി​ക്കാ​നു​ള്ള അ​വ​കാ​ശം. ശ്രീ​കോ​വി​ലി​ല്‍​നി​ന്നു​ള്ള ദേ​വ​ചൈ​ത​ന്യ​ത്തെ ആ​വാ​ഹി​ച്ചു കു​ടി​യി​രു​ത്തി​യ ശീ​വേ​ലി ബിം​ബ​ത്തേ​യും വ​ഹി​ച്ചു നൃ​ത്തം ചെ​യ്തു​കൊ​ണ്ട് ക്ഷേ​ത്ര​പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​താ​ണ് തി​ട​മ്പു​നൃ​ത്ത​ത്തി​ല്‍ പ​തി​വ്.

മേ​ള​ക്കാ​ര്‍ കൊ​ട്ടു​ന്ന താ​ള​ത്തി​ന​നു​സ​രി​ച്ചു ന​ര്‍​ത്ത​ക​ന്‍ ചു​വ​ടു​വ​യ്ക്കും. താ​ളം മു​റു​കു​ന്ന​തി​ന​നു​സ​രി​ച്ചു ചു​വ​ടു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കും. പ​തി​താ​ള​ത്തി​ലും അ​തു മു​റു​കി പി​ന്നീ​ട് ദ്രു​ത​താ​ള​ത്തി​ലും ചു​വ​ടു​ക​ള്‍​വ​ച്ചു ന​ര്‍​ത്ത​ക​ന്‍ മു​ന്നേ​റു​മ്പോ​ള്‍ അ​ന്ത​രീ​ക്ഷ​വും അ​തു​പോ​ലെ ഭ​ക്തി​സാ​ന്ദ്ര​മാ​കും. ഇ​വ​യ്ക്കി​ടെ മ​നോ​ധ​ര്‍​മം ആ​ടു​ന്ന​തും നൃ​ത്ത​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടും.

മെ​യ്‌​വ​ഴ​ക്കം പ്ര​ധാ​നം

തി​ട​മ്പു​നൃ​ത്ത​ത്തി​നു മെ​യ്‌​വ​ഴ​ക്കം ഒ​രു പ്ര​ധാ​ന​ഘ​ട​ക​മാ​ണ്. ശി​ര​സി​ലേ​ന്തു​ന്ന ദേ​വ​ചൈ​ത​ന്യം​വ​ഹി​ച്ച പീ​ഠ​വും തി​ട​മ്പും താ​ഴെ​വീ​ഴാ​തെ, എ​ന്നാ​ല്‍ ദ്രു​ത​മാ​യി ചു​വ​ടു​ക​ള്‍ വ​യ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ദേ​വ​കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​ചി​ത​മെ​ന്നു ക​രു​തു​ന്ന ഉ​ത്ത​രാ​യ​ന​കാ​ല​ത്തെ ആ​റു​മാ​സ​മാ​ണ് പ്ര​ധാ​ന​മാ​യും തി​ട​മ്പു​നൃ​ത്തം പോ​ലു​ള്ള ദേ​വ​ക​ല​ക​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക. അ​തി​നാ​ല്‍​ത്ത​ന്നെ ഇ​ത്ത​രം ക​ല​ക​ള്‍​ക്കു​വേ​ണ്ട പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത് താ​ര​ത​മ്യേ​ന വി​ശ്ര​മ​സ​മ​യം എ​ന്നു ക​ണ​ക്കാ​ക്കു​ന്ന ദ​ക്ഷി​ണാ​യ​ന കാ​ല​ത്താ​ണ്. ഇ​ക്കാ​ല​ത്താ​ണ് മെ​യ്‌​വ​ഴ​ക്ക​ത്തി​നു​വേ​ണ്ടു​ന്ന അ​ഭ്യാ​സ​ങ്ങ​ളും ഉ​ഴി​ച്ചി​ല്‍​പോ​ലു​ള്ള​വ​യും പ​രി​ശീ​ലി​ക്കു​ന്ന​ത്.

ചെ​മ്പ​ട​യി​ലും ത​കി​ല​ടി​യി​ലും അ​ട​ന്ത​യി​ലും പ​ഞ്ചാ​രി​യി​ലും താ​ള​ങ്ങ​ള്‍ വീ​ഴു​മ്പോ​ള്‍ അ​വ​യ്ക്കൊ​പ്പ​വും അ​തി​നി​ട​യി​ല്‍ മ​നോ​ധ​ര്‍​മം അ​നു​സ​രി​ച്ചും ആ​ട​ണ​മെ​ങ്കി​ല്‍ മെ​യ്‌​വ​ഴ​ക്കം കൂ​ടി​യേ​തീ​രൂ. അ​തി​നാ​യി ക​ള​രി​ച്ചി​ട്ട​പോ​ലു​ള്ള​വ തീ​ര്‍​ച്ച​യാ​ലും പ​രി​ശീ​ലി​ക്കു​ക​യും വേ​ണം. ഇ​തു​കൂ​ടാ​തെ വ​ര്‍​ഷാ​വ​ര്‍​ഷം മു​ട​ങ്ങാ​തെ ഉ​ഴി​ച്ചി​ലും ന​ട​ത്ത​ണം. ചി​ട്ട​യാ​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളും മു​റ​തെ​റ്റാ​തെ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളു​മാ​യി​രി​ക്കാം ഒ​രു​പ​ക്ഷേ ചെ​റു​പ്പ​ക്കാ​രെ തി​ട​മ്പു​നൃ​ത്ത ക​ലാ​രം​ഗ​ത്തു​നി​ന്ന് അ​ക​റ്റി​നി​ര്‍​ത്തു​ന്ന​ത്. ഇ​വ​യൊ​ക്കെ​യാ​ണ​ങ്കി​ലും ന​വ​നീ​തി​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് ശു​ഭ​സൂ​ച​ക​മാ​ണ്.

തി​ട​മ്പു​നൃ​ത്ത ക​ലാ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ അ​ണ​ല​ക്കാ​ട് മാ​ധ​വ​ന്‍ ന​മ്പൂ​തി​രി, വ​ട്ട​ക്കു​ന്നം ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, വെ​ദി​ര​മ​ന കേ​ശ​വ​ന്‍ ന​മ്പൂ​തി​രി, ശി​വ​പ്ര​സാ​ദ് മ​ണോ​ളി​ത്താ​യ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​വും ന​വ​നീ​ത് നൃ​ത്ത​മ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 2022ല്‍ ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ലം ഗോ​ശാ​ല​യി​ല്‍ വി​ഷ്ണു ഹെ​ബ്ബാ​റു​ടെ കീ​ഴി​ല്‍ ന​വ​നീ​ത് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ റി​ല​യ​ന്‍​സ് ഫാ​ഷ​ന്‍ ആ​ന്‍​ഡ് റീ​ട്ടെ​യി​ലി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.

കു​ല​ത്തൊ​ഴി​ല്‍ എ​ന്ന നി​ല​യി​ലു​ള്ള അ​ടു​പ്പം എ​പ്പോ​ഴും തി​ട​മ്പു​നൃ​ത്ത​വു​മാ​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ജോ​ലി ചെ​യ്തു മു​ന്നേ​റു​മ്പോ​ഴും പാ​ര​മ്പ​ര്യ​ത്തെ കൈ​വി​ടാ​ന്‍ താ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്നും ന​വ​നീ​ത് ന​മ്പൂ​തി​രി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ച്ഛ​ന്‍ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി ച​ന്തേ​ര ഗ്രാ​മ​ത്ത​പ്പ​ന്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​യാ​ണ്. അ​മ്മ ഗി​രി​ജ. ചെ​റു​കു​ന്ന് ഓ​ദ​യം​മാ​ടം യു​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ മ​ണി​പ്ര​സാ​ദ് ജ്യേ​ഷ്ഠ​നാ​ണ്.

Movies

കാലത്തിന് നന്ദി, റിക്കാർഡ് ഡാൻസ് കാത്തുവച്ചതിന്

കാ​ല​ത്തി​ന്‍റെ ചു​ര​മി​റ​ങ്ങി ഒ​രു തി​രി​ച്ചു​വ​ര​വി​ല്ലാ​തെ യാ​ത്ര​യാ​വു​ക​യാ​ണ് റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സു​കാ​ര്‍. നാ​ട്ടി​ന്‍​പു​റ​ത്തെ മൈ​താ​ന​ങ്ങ​ളി​ല്‍ എ​വി​ടെ നി​ന്നോ വ​ന്ന് ത​മ്പ​ടി​ച്ച് കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ക്കു​ക​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​സി​ക അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മാ​ഗാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ചു​വ​ടു​വെ​ച്ച് ആ​ടി​ത്തി​മ​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സു​കാ​ര്‍ ഇ​ന്ന് കേ​ര​ള​ത്തി​ല്‍ മൂ​ന്നോ നാ​ലോ സം​ഘ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്നോ നാ​ലോ സം​ഘ​ങ്ങ​ള്‍ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള പാ​ല​ക്കാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും എ​ത്താ​റു​ണ്ട്. ആ ​സം​ഘ​ങ്ങ​ള്‍ ഇ​നി​യെ​ത്ര​കാ​ല​മെ​ന്ന​ത് അ​വ​ര്‍​ക്കു ത​ന്നെ അ​റി​യി​ല്ല. അ​വ​ര്‍​ക്കൊ​പ്പം കാ​മ​റ​യു​മാ​യി അ​വ​രു​ടെ കൂ​ടെ ടെ​ന്‍റു​ക​ളി​ലും മൈ​താ​ന​ങ്ങ​ളി​ലും ദി​വ​സ​ങ്ങ​ള്‍ സ​ഞ്ച​രി​ച്ചും ക​ഴി​ഞ്ഞും അ​വ​രു​ടെ ജീ​വി​ത​വും റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സും പ​ക​ര്‍​ത്തി ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് പ​ട്ടാ​മ്പി ഓ​ങ്ങ​ല്ലൂ​ര്‍​ക്കാ​ര​നാ​യ സി​നി​മ ഛായാ​ഗ്രാ​ഹ​ക​ന്‍ കൂ​ടി​യാ​യ ഷി​ഹാ​ബ് ഓ​ങ്ങ​ല്ലൂ​ര്‍ എ​ന്ന യു​വ സം​വി​ധാ​യ​ക​ന്‍.

റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് എ​ന്ന ടൈ​റ്റി​ലി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​ഡോ​ക്യു​ഫി​ക്ഷ​ന്‍ ഒ​രു കാ​ല​ത്തെ വ​രും കാ​ല​ത്തി​നു വേ​ണ്ടി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ല്‍ പ​ല മൈ​താ​ന​ങ്ങ​ളി​ലും സ​ന്ധ്യ​മു​ത​ല്‍ രാ​ത്രി വൈ​കും വ​രെ ആ​ടി​ത്തി​മ​ര്‍​ത്തി​രു​ന്ന റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സു​കാ​രു​ടെ ചി​ത്ര​ങ്ങ​ളോ വി​ഷ്വ​ലു​ക​ളോ പേ​രി​നു പോ​ലും സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ലി​ല്ല എ​ന്ന​താ​ണ് സ​ത്യം. വ​ള​രെ അ​പൂ​ര്‍​വ​മാ​യി ഉ​ണ്ടെ​ങ്കി​ല്‍ ഭാ​ഗ്യം. ആ ​വ​ലി​യ പോ​രാ​യ്മ​യാ​ണ് ഷി​ഹാ​ബും കൂ​ട്ട​രും നി​ക​ത്തി​യി​രി​ക്കു​ന്ന​ത്. റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് നേ​രി​ട്ടു ക​ണ്ട ത​ല​മു​റ​യെ​പ്പോ​ലെ​ത്ത​ന്നെ ആ ​കാ​ഴ്ച​ക​ള്‍ കാ​ണാ​ന്‍ റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് എ​ന്ന ഡോ​ക്യു​ഫി​ക്ഷ​നി​ലൂ​ടെ സാ​ധി​ച്ച പു​തു​ത​ല​മു​റ​യ്ക്കു​മു​ണ്ട് ഭാ​ഗ്യം. ന​ന്ദി പ​റ​യേ​ണ്ട​ത് ഷി​ഹാ​ബി​നോ​ടാ​ണ്.

ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മേ ഷി​ഹാ​ബി​ന്‍റെ ചി​ത്ര​ത്തി​നു​ള്ളു​വെ​ങ്കി​ലും ഈ ​ഡോ​ക്യു​ഫി​ക്ഷ​നു വേ​ണ്ടി ചി​ത്രീ​ക​രി​ച്ച മൂ​ന്നു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ദൃ​ശ്യ​വി​സ്മ​യം ഷി​ഹാ​ബി​ന്‍റെ കൈ​യി​ല്‍ ഭ​ദ്രം. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ത​ന്‍റെ ഗ്രാ​മ​ത്തി​ല്‍ ഊ​രാ​കെ ചു​റ്റി​ക്ക​റ​ങ്ങി​യെ​ത്തി റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സു​കാ​ര്‍ അ​ന്നേ ഷി​ഹാ​ബി​ന്‍റെ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം, എ​ക​ദേ​ശം പ​ത്തു​വ​ര്‍​ഷ​ത്തി​നു ശേ​ഷം ഒ​റ്റ​പ്പാ​ല​ത്ത് അ​തേ റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് സം​ഘ​മെ​ത്തി​യ​പ്പോ​ള്‍ ഷി​ഹാ​ബി​ന്‍റെ ഒ​രു സു​ഹൃ​ത്താ​ണ് വി​വ​രം അ​റി​യി​ച്ച​ത്.

മൊ​ബൈ​ലി​ല്‍ ഷൂ​ട്ട് ചെ​യ്ത പ​ത്തു​വ​ര്‍​ഷ​ത്തെ ഓ​ര്‍​മ​ക​ളു​മാ​യി ഷി​ഹാ​ബ് ഒ​റ്റ​പ്പാ​ല​ത്തെ​ത്തി. കു​റ​ച്ചു​കൂ​ടി വ​ലി​യ കാന്‍​വാ​സി​ല്‍ റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് ഷൂ​ട്ട് ചെ​യ്ത് എ​ടു​ത്തു​വെ​ക്കാ​മെ​ന്ന് ക​രു​തി. അ​ങ്ങി​നെ തു​ട​ങ്ങി​യ ചി​ത്രീ​ക​ര​ണം ഒ​ടു​വി​ല്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​രു​ന്നു. അ​തി​നി​ടെ പ​ല മൈ​താ​ന​ങ്ങ​ളി​ല്‍ കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വ​ലി​യ പ​റ​മ്പു​ക​ളി​ലെ​ല്ലാം റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് സം​ഘ​ത്തോ​ടൊ​പ്പം ഷി​ഹാ​ബും സം​ഘ​വു​മെ​ത്തി. വ​ള​രെ ക​ള​ര്‍​ഫു​ള്‍ ആ​ക്കാ​മാ​യി​രു​ന്ന ത​ന്‍റെ ഡോ​ക്യു​ഫി​ക്ഷ​ന്‍ ഷി​ഹാ​ബ് ചെ​യ്തി​രി​ക്കു​ന്ന​ത് ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ലാ​ണ്. അ​തി​ന് പ​ല​കാ​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്ന് ഷി​ഹാ​ബ് പ​റ​യു​ന്നു. പോ​യൊ​രു കാ​ല​ത്തെ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ ക​ള​റി​നേ​ക്കാ​ള്‍ ഭം​ഗി ക​റു​പ്പി​നും വെ​ളു​പ്പി​നു​മാ​ണെ​ന്ന് തോ​ന്നി​യ​ത്രെ കാ​മ​റാ​മാ​ന്‍ കൂ​ടി​യാ​യ സം​വി​ധാ​യ​ക​ന്.

ഒ​രു നാ​ട്ടി​ന്‍​പു​റ​ത്ത് ഒ​രു റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് സം​ഘ​മെ​ത്തു​ക​യെ​ന്ന് പ​റ​ഞ്ഞാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് അ​തൊ​രു ആ​ഘോ​ഷ​മാ​യി​രു​ന്നു. സ​ന്ധ്യ​യ്ക്ക് ഏ​ഴി​ന് ആ​രം​ഭി​ച്ച് രാ​ത്രി പ​ത്ത​ര പ​തി​നൊ​ന്ന് വ​രെ നീ​ളു​ന്ന ഡാ​ന്‍​സ്. അ​തി​ല്‍ പു​തി​യ സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് ഹി​ന്ദി മ​ല​യാ​ളം സി​നി​മാ​പ്പാ​ട്ടു​ക​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള കി​ടി​ല​ന്‍ നൃ​ത്ത​ങ്ങ​ള്‍, ആ​ണു​ങ്ങ​ള്‍ പെ​ണ്‍​വേ​ഷം കെ​ട്ടി ഇ​ള​കി​യാ​ടു​ന്ന ആ​വേ​ശം നി​റ​ഞ്ഞ ഡാ​ന്‍​സു​ക​ള്‍, ല​ഘു​ന​ര്‍​മ നാ​ട​ക​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ സൈ​ക്കി​ല്‍ യ​ജ്ഞം, സാ​ഹ​സി​ക​അ​ഭ്യാ​സ​ക്കാ​ഴ്ച​ക​ളാ​യി അ​ന്ന് തോ​ന്നി​യി​രു​ന്ന കാ​ര്‍ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റ്റി​യി​റ​ക്ക​ല്‍, ട്യൂ​ബ് ലൈ​റ്റ് പൊ​ട്ടി​ക്ക​ല്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ അ​ഭ്യാ​സ​ക്കാ​ഴ്ച​ക​ളു​മു​ണ്ടാ​യി​രു​ന്നു. പു​തി​യ ത​ല​മു​റ​യ്ക്ക് ഇ​തി​നോ​ടൊ​ന്നും താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ ഇ​പ്പോ​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ ഏ​തെ​ങ്കി​ലും ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ടെ​ന്‍റ​ടി​ച്ച് ഷോ ​ന​ട​ത്തു​ന്ന​തെ​ന്ന് ഷി​ഹാ​ബ് പ​റ​ഞ്ഞു.

അ​ടു​ത്ത ഒ​രു അ​ഞ്ചു​വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ആ ​റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് സം​ഘ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​വി​ല്ല. കാ​ണാ​ന്‍ ആ​ളി​ല്ലാ​ത്ത​തു​കൊ​ണ്ട് പ​ല​രും സം​ഘം വേ​ണ്ടെ​ന്ന് വെ​ച്ചി​ട്ടു​ണ്ട് - ഷി​ഹാ​ബ് വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു.

ഗോ​വ​യി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ വേ​വ്‌​സ് ഫി​ലിം ബ​സാ​റി​ലേ​ക്ക് നാ​മ നി​ര്‍​ദ്ദേ​ശം​ല​ഭി​ച്ച സി​നി​മ​ക​ളി​ല്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള ഒ​രേ​ഒ​രു ഡോ​ക്യു​മെ​ന്‍റ​റി സി​നി​മ​യാ​യി​രു​ന്നു റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ്. 14 ഭാ​ഷ​ക​ളി​ല്‍ നി​ന്നാ​യി 22 സി​നി​മ​ക​ള്‍​ക്കാ​ണ് ഫി​ലിം ബ​സാ​ര്‍ നാ​മ​നി​ര്‍​ദ്ദേ​ശം ല​ഭി​ച്ച​ത്. 30 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 230 ഓ​ളം സി​നി​മ​ക​ളി​ല്‍ നി​ന്നാ​ണ് ഈ ​സി​നി​മ​ക​ള്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട​ത്. നെ​റ്റ്ഫ്‌​ളി​ക്‌​സ് ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ര്‍. മി​ഡ് ലെം​ഗ്ത് ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഫി​ലിം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ റെ​ക്ക​മെ​ന്‍റേ​ഷ​നി​ലാ​ണ് റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് വേ​വ്‌​സ് ഫി​ലിം ബ​സാ​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച 17 -ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കാ​ഴ്ച​ക​ള്‍​ക്ക് ത​ങ്ക​ത്തി​ള​ക്ക​മേ​കി.

ക​ശ്മീ​ര്‍ വേ​ള്‍​ഡ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും ഷി​ഹാ​ബി​ന്‍റെ ചി​ത്രം മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​ര്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ല്‍ ചേ​ത​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ ഓ​ള്‍ ഇ​ന്ത്യ ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വ​ലി​ല്‍ ബെ​സ്റ്റ് ഡോ​ക്യു​മെ​ന്‍റ​റി പു​ര​സ്‌​കാ​ര​വും നേ​ടി. ജ​യ്പൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ​റ്റി​വ​ല്‍ ഉ​ള്‍​പ്പ​ടെ പ​ല ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ലും പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ള്‍ നോ​ക്കാ​തെ വ​രാ​നി​രി​ക്കു​ന്ന എ​ത്ര​യോ ത​ല​മു​റ​ക​ള്‍​ക്ക് ഇ​ങ്ങ​നെ​യൊ​രു ക​ലാ​രൂ​പം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​റി​യാ​നും ക​ണ്ടാ​സ്വ​ദി​ക്കാ​നാ​യി ഈ ​ദൃ​ശ്യ​വി​രു​ന്ന് നി​ര്‍​മി​ക്കാ​ന്‍ ത​യാ​റാ​യ​വ​രെ​യും അ​ഭി​ന​ന്ദി​ക്കാ​തെ വ​യ്യ.

ക്ലാ​സി​ക് മീ​ഡി​യ എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ​സി​ന്‍റെ ബാ​ന​റി​ല്‍ അ​ഭ​യ ഷി​ഹാ​ബും സു​ജി സു​കു​മാ​ര​നും ആ​ണ് ഇ​ത് നി​ര്‍​മി​ച്ച​ത്. സ​ഹ​നി​ര്‍​മാ​താ​വ് വി​ഷ്ണു ബാ​ല​കൃ​ഷ്ണ​നും ന​ന്ദി അ​ര്‍​ഹി​ക്കു​ന്നു. ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് റി​യ​ലി​സ്റ്റി​ക് ദൃ​ശ്യ​ങ്ങ​ള്‍ ഒ​രു വ​ര​ണ്ടു​ണ​ങ്ങി​യ ഫീ​ല്‍ ഇ​ല്ലാ​തെ എ​ഡി​റ്റ് ചെ​യ്ത സ​ച്ചി​ന്‍ സ​ത്യ​യും കൈ​യ​ടി നേ​ടു​ന്നു. ഒ​രു പി​രി​യ​ഡ് ആ​വി​ഷ്‌​കാ​ര​ത്തി​നു ചേ​ര്‍​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​തം ന​ല്‍​കി​യ​ത് വി​ഷ്ണു ശി​വ​ശ​ങ്ക​റാ​ണ്. ധ​നു​ഷ് നാ​യ​നാ​ര്‍, മി​ദ്‌​ലാ​ജ് മു​ഹ​മ്മ​ദ്.​കി​ഷോ​ര്‍ ബാ​ബു, ടി​റ്റോ ഫ്രാ​ന്‍​സി​സ്, ഗ​ണേ​ഷ് മ​ല​യ​ത്ത്, ടി.​കെ.​ശ്യാം നാ​രാ​യ​ണ​ന്‍, പി.​എ​സ്. കി​ഷോ​ര്‍​ബാ​ബു എ​ന്നി​വ​രും മ​റ​വി​യു​ടെ അ​ഗാ​ധ​ത​യി​ലേ​ക്ക് ആ​ണ്ടു​പൊ​യ്ക്ക​ണ്ടി​രി​ക്കു​ന്ന ഒ​രു സം​ഭ​വ​ത്തെ ഡി​ജി​റ്റ​ല്‍ ഫോ​ര്‍​മാ​റ്റി​ല്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ കൂ​ടെ നി​ന്നു.

യൂ ​ട്യൂ​ബി​ലോ ഒ​ടി​ടി​യി​ലോ റി​ക്കാ​ര്‍​ഡ് ഡാ​ന്‍​സ് അ​പ് ലോ​ഡ് ചെ​യ്യു​ക​യോ റി​ലീ​സ് ചെ​യ്യു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ശേ​ഷം ഒ​ടി​ടി റി​ലീ​സ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും ഡോ​ക്യു​മെ​ന്‍റ​റി എ​വി​ടെ​യ​ങ്കി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ത​ന്നെ 98467 01863 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാ​മെ​ന്ന് ഷി​ഹാ​ബ് പ​റ​യു​ന്നു. ഇ​തെ​ല്ലാ​വ​രും കാ​ണ​ണം, ഈ ​ക​ലാ​രൂ​പ​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണം - എ​ന്ന​ന്നേ​ക്കു​മാ​യി അ​ഴി​ഞ്ഞു​വീ​ഴാ​ന്‍ പോ​കു​ന്ന കൂ​ടാ​ര​ങ്ങ​ളി​ലെ ക​ലാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച്.

Latest News

Corehub Up