കാലടി: അന്തര്‍ദേശിയ ശ്രീശങ്കര നൃത്തസംഗീതോത്സവ വേദിയില്‍ കള്‍ച്ചറല്‍ അംബാസഡര്‍ അഖില സലീമിന്റെ കുച്ചിപ്പുടിയോടെ മൂന്നാം ദിവസത്തെ നൃത്തപരിപാടി ആരംഭിച്ചു. കുച്ചിപ്പുടി നര്‍ത്തകി അനുപമ മോഹന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. നയന്‍താര ഡിസില്‍വയുടെ നേതൃത്വത്തിലെ ശ്രീലങ്കന്‍ ഗ്രൂപ്പിന്റെ നൃത്താവതരണം വേദിയില്‍ വേറിട്ട ദൃശ്യവിരുന്നായി.
ശ്രീലങ്കയുടെ തനത് നൃത്തമായ കാണ്ട്യന് നൃത്തം എട്ട് കലാകാരികള്‍ ചേര്‍ന്നാണ് അവതരിപ്പിച്ചത്.ക്രൈസ്റ്റ് കല്പിത സര്‍വകലാശാലയിലെ അസി. പ്രഫസര്‍ പത്മപ്രിയ ശ്രീകാന്ത് അതിഥി കലാകാരിയായി പങ്കെടുത്തു.
ഇന്ത്യ കോമണ്‍ വെല്‍ത്ത് ട്രേഡ് കമ്മിഷണറും ആന്റി കറപ്ഷന്‍ ഫൗണ്ടേഷന് ഇന്ത്യയുടെ ദേശിയ ചെയര്‍മാനുമായ ഡോ. വര്‍ഗീസ് മൂലനും ജെയ്ന്‍ വര്‍ഗീസും മുഖ്യാതിഥികളായി. ടോളിന്‍സ് ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.വി. ടോളിന്, വൈസ് ചെയര്മാന് ജെറിന് ടോളിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : nattu vishesham Kuchipudi and Kandyan dance