Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dancer

പൊ​തു​വേ​ദി​യി​ൽ സെ​ൽ​ഫി​ക്കി​ടെ ബ​ല​മാ​യി ചും​ബി​ച്ച് ആ​രാ​ധി​ക; അ​സ്വ​സ്ഥ​യാ​യി ന​ടി നി​കി​ത റാ​വ​ൽ

ആ​രാ​ധ​ക​രു​ടെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റ​ത്തി​ൽ ഞെ​ട്ടി​പ്പോ​കേ​ണ്ട സാ​ഹ​ച​ര്യം പ​ല താ​ര​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​തു​പോ​ല​ത്തെ മ​റ്റൊ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ നി​കി​ത റാ​വ​ലി​ന് നേ​രെ​യാ​ണ് ഒ​രു പൊ​തു​ച​ട​ങ്ങി​നി​ടെ ആ​രാ​ധി​ക​യു​ടെ സ്നേ​ഹ​പ്ര​ക​ട​നം അ​തി​രു​ക​ട​ന്ന​ത്.

ഒ​രു പൊ​തു​പ​രി​പാ​ടി​യു​ടെ റെ​ഡ് കാ​ർ​പെ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പോ​സ് ചെ​യ്യു​ക​യും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യ​വെ​യാ​യി​രു​ന്നു ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ചെ​ത്തി​യ ആ​രാ​ധി​ക ആ​ദ്യം ഒ​രു സെ​ൽ​ഫി​യെ​ടു​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​കി​ത ആ​രാ​ധി​ക​യൊ​ടോ​പ്പം പു​ഞ്ചി​രി​ച്ച് സെ​ല്‍​ഫി​ക്ക് പോ​സ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​രാ​ധി​ക നി​കി​ത​യു​ടെ ക​വി​ളി​ൽ ചും​ബി​ക്കു​ക​യും പി​ന്നീ​ട് ചു​ണ്ടി​ൽ ചും​ബി​ക്കാ​നാ​യി വ​ലി​ച്ച​ടു​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം താ​രം അ​സ്വ​സ്ഥ​യാ​കു​ന്ന​തും ആ​രാ​ധി​ക​യെ ത​ള്ളു​ന്ന​തും പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. എ​ന്നാ​ല്‍ ആ​രാ​ധി​ക ബ​ല​മാ​യി നി​കി​ത​യു​ടെ ചു​ണ്ടി​ല്‍ ചും​ബി​ക്കു​ന്നു. ആ ​ഞെ​ട്ട​ല്‍ മാ​റും മു​ന്‍​പ് വീ​ണ്ടും ക​വി​ളി​ല്‍ ചും​ബി​ക്കു​ക​യും ചെ​യ്തു. ഭ​യ​ന്ന നി​കി​ത ഒ​രു നി​മി​ഷം എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കാ​തെ നി​ല്‍​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

സം​ഭ​വം ഞെ​ട്ട​ലു​ണ്ടാ​ക്കി​യെ​ങ്കി​ലും പെ​ട്ടെ​ന്ന് ത​ന്നെ സ​മ​ചി​ത്ത​ത വീ​ണ്ടെ​ടു​ത്ത താ​രം അ​വി​ടെ നി​ന്നും റെ​ഡ്കാ​ര്‍​പ്പ​റ്റി​ല്‍ നി​ന്നും ഉ​ട​ന്‍ ന​ട​ന്നു​നീ​ങ്ങി.

സെ​ലി​ബ്രി​റ്റി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ, സ്വ​ന്തം ആ​രാ​ധ​ക​രി​ല്‍ നി​ന്നു​പോ​ലും അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന അ​തി​ക്ര​മ​ത്തെ കു​റി​ച്ചും വ​ലി​യ ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ട​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up