നികിത റാവലിനെ ബലമായി ചുംബിച്ച് ആരാധിക
ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ ഞെട്ടിപ്പോകേണ്ട സാഹചര്യം പല താരങ്ങൾക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അതുപോലത്തെ മറ്റൊരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രമുഖ ബോളിവുഡ് നടിയും നർത്തകിയുമായ നികിത റാവലിന് നേരെയാണ് ഒരു പൊതുചടങ്ങിനിടെ ആരാധികയുടെ സ്നേഹപ്രകടനം അതിരുകടന്നത്.
ഒരു പൊതുപരിപാടിയുടെ റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യവെയായിരുന്നു ഈ സംഭവം അരങ്ങേറിയത്.
സുരക്ഷാ വലയം ഭേദിച്ചെത്തിയ ആരാധിക ആദ്യം ഒരു സെൽഫിയെടുക്കാനാണ് ആവശ്യപ്പെട്ടത്. നികിത ആരാധികയൊടോപ്പം പുഞ്ചിരിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ആരാധിക നികിതയുടെ കവിളിൽ ചുംബിക്കുകയും പിന്നീട് ചുണ്ടിൽ ചുംബിക്കാനായി വലിച്ചടുപ്പിക്കുകയുമായിരുന്നു.
ഈ സമയം താരം അസ്വസ്ഥയാകുന്നതും ആരാധികയെ തള്ളുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ആരാധിക ബലമായി നികിതയുടെ ചുണ്ടില്‍ ചുംബിക്കുന്നു. ആ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും കവിളില്‍ ചുംബിക്കുകയും ചെയ്തു. ഭയന്ന നികിത ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവം ഞെട്ടലുണ്ടാക്കിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്ത താരം അവിടെ നിന്നും റെഡ്കാര്‍പ്പറ്റില്‍ നിന്നും ഉടന്‍ നടന്നുനീങ്ങി.
സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ, സ്വന്തം ആരാധകരില്‍ നിന്നുപോലും അവർക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ കുറിച്ചും വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ആരംഭിച്ചിട്ടുണ്ട്.
Tags : Nikita Rawal forcefully kisses actress dancer cinema