Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dcc

Kannur

റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന് ഡി​സി​സിയിൽ സ്വീ​ക​ര​ണം ന​ല്കി

ക​ണ്ണൂ​ർ: റ​വ​ന്യു മ​ന്ത്രി​യാ​യ ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി​യ എ.​പി. അ​നി​ൽ​കു​മാ​റി​ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. നേ​താ​ക്ക​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, പി.​ടി. മാ​ത്യു ,എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, പി. ​ഇ​ന്ദി​ര, കെ.​സി. ഗ​ണേ​ശ​ൻ, എം.​കെ. മോ​ഹ​ന​ൻ, കെ.​പി. സാ​ജു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Kerala

സിപിഎം സ്ഥാനാര്‍ഥിക്ക് ഇരട്ടവോട്ട്; സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യാന്‍ ഡിസിസി പരാതി നല്‍കി

കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട് കോ​​ര്‍പ​​റേ​​ഷ​​നി​​ലെ സി​​പി​​എം സ്ഥാ​​നാ​​ര്‍ഥി​​ക്ക് ഇ​​ര​​ട്ടവോ​​ട്ട്. മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് 20-ാം വാ​​ര്‍ഡ് സ്ഥാ​​നാ​​ര്‍ഥി ഷീ​​തു നി​​വേ​​ഷി​​നാ​​ണ് ഒ​​രു വാ​​ര്‍ഡി​​ല്‍ ര​​ണ്ട് ബൂ​​ത്തു​​ക​​ളി​​ലാ​​യി വോ​​ട്ടു​​ക​​ളു​​ള്ള​​ത്.

ഇ​​ര​​ട്ടവോ​​ട്ട് ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഷീ​​തു​​വി​​ന്‍റെ സ്ഥാ​​നാ​​ര്‍ഥി​​ത്വം റ​​ദ്ദ് ചെ​​യ്യാ​​ന്‍ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നാവ​​ശ്യ​​പ്പെ​​ട്ട് കോ​​ഴി​​ക്കോ​​ട് ഡി​​സി​​സി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു പ​​രാ​​തി അ​​യ​​ച്ചു. ര​​ണ്ട് തി​​രി​​ച്ച​​റി​​യ​​ല്‍ രേ​​ഖ ന​​മ്പ​​റു​​ക​​ളി​​ലാ​​യാ​​ണ് വോ​​ട്ടു​​ക​​ളു​​ള്ള​​തെ​​ന്ന് കോ​​ഴി​​ക്കോ​​ട് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​പ്ര​​വീ​​ണ്‍കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഒ​​രു ബൂ​​ത്തി​​ല്‍ 977 ന​​മ്പ​​റി​​ലും ര​​ണ്ടാ​​മ​​ത്തെ ബൂ​​ത്തി​​ല്‍ 1425 ന​​മ്പ​​റി​​ലു​​മാ​​ണ് വോ​​ട്ടു​​ക​​ളു​​ള്ള​​ത്. ഇ​​തി​​ല്‍ 977 ന​​മ്പ​​റി​​ലെ വോ​​ട്ട് കാ​​ണി​​ച്ചാ​​ണു സ്ഥാ​​നാ​​ര്‍ഥി നാ​​മ​​നി​​ര്‍ദേ​​ശ പ​​ത്രി​​ക സ​​മ​​ര്‍പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ല്‍ കോ​​ഴി​​ക്കോ​​ട് കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍ മാ​​ത്രം 25,000 ഇ​​ര​​ട്ടവോ​​ട്ടു​​ക​​ളാ​​ണ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​ത്.

16,000 ഇ​​ര​​ട്ടവോ​​ട്ടി​​ല്‍ കോ​​ണ്‍ഗ്ര​​സ് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു. ഈ ​​പ​​രാ​​തി​​ക​​ളി​​ല്‍ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല എ​​ല്ലാ ഇ​​ര​​ട്ടവോ​​ട്ടും ഇ​​ട​​ക​​ല​​ര്‍ത്തി ആ​​ശ​​യ​​ക്കു​​ഴ​​പ്പം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും പ്ര​​വീ​​ണ്‍കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Kerala

ക​ണ്ണൂ‍​ർ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി  

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ‍​ർ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വി​മ​ത​രെ പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡാ​യ കോ​ട്ടാ​ഞ്ചേ​രി​യി​ൽ മ​ത്സ​രി​ക്കു​ന്ന മ​നീ​ഷ് ക​ണ്ണോ​ത്ത്, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ​.പി. വ​സ​ന്ത, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഉ​ളി​ക്ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലും അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലും കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

ഉ​ളി​ക്ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡ് ഒ​ന്ന് മ​ണി​ക്ക​ട​വ് നോ​ർ​ത്തി​ലെ ഒ.​വി. ഷാ​ജു, വാ​ർ​ഡ് 18 മു​ണ്ടാ​നൂ​രി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം.​എം. മാ​ത്യു, വാ​ർ​ഡ് 20 മ​ണി​പ്പാ​റ​യി​ലെ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​സ​ൺ ച​ക്കാ​നി​ക്കു​ന്നേ​ൽ, വാ​ർ​ഡ് 22 മ​ണി​ക്ക​ട​വ് സൗ​ത്തി​ലെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് റീ​ന മാ​ളി​യ​പു​ര​യ്ക്ക​ൽ വി​മ​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ണി​ക്ക​ട​വ് ഒ​ന്നാം വാ​ർ​ഡ് സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പു​റം എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡ് വാ​ണി​യ​പ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ കോ​ൺ​ഗ്ര​സി​ലെ സീ​മ സ​നോ​ജി​നെ​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

District News

ചാ​യ​ക്ക​ട രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നി​ത്ത​ല​യും

കോ​ന്നി: തി​ര​ക്കേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ട​യി​ല്‍ ചാ​യ​ക്ക​ട രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ക​ഴി​ഞ്ഞു കോ​ന്നി​യി​ലേ​ക്ക് പോ​ക​വേ​ഇ​ള​ക്കൊ​ള്ളൂ​ര്‍ ക്ഷേ​ത്ര​ത്തി​ന്‍റെ അ​ടു​ത്തു​ള്ള സെ​ല്‍​വ​ന്‍റെ ക​ട​യി​ല്‍ പ​രി​പ്പു​വ​ട ക​ണ്ടാ​ണ് ചെ​ന്നി​ത്ത​ല വാ​ഹ​നം നി​ര്‍​ത്തി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​താ​വി​ന്‍റെ വാ​ഹ​നം ക​ണ്ട സെ​ല്‍​വ​നും ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്നു. ചൂ​ട് ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​യും ഒ​പ്പം പാ​ള​യ​ന്‍​കോ​ട​ന്‍ പ​ഴ​വും ക​ഴി​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രോ​ടു പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യം ചോ​ദി​ച്ച​റി​ഞ്ഞു. ക​ട​യു​ട​മ
സെ​ല്‍​വ​നു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി മ​നോ​ജി​ന് വേ​ണ്ടി യും ​ജി​ല്ലാ, ബ്ലോ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി​യും വോ​ട്ട് ചോ​ദി​ക്കാ​നും മ​റ​ന്നി​ല്ല.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, പ​ന്ത​ളം സു​ധാ​ക​ര​ൻ, എ. ​ഷം​സു​ദ്ദീ​ന്‍, വെ​ട്ടൂ​ര്‍​ജ്യോ​തി​പ്ര​സാ​ദ്, എ​സ്. വി. ​പ്ര​സ​ന്ന​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​രും ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി.​ ബാ​ബു​രാ​ജ് രാ​ജി​വ​ച്ചു

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും രാ​ജി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി. ബാ​ബു​രാ​ജ് രാ​ജി​വ​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​വും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വെ​ക്കു​ന്ന​താ​യി ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ന​ട​ക്കാ​വ് കൗ​ണ്‍​സി​ല​ര്‍ അ​ല്‍​ഫോ​ന്‍​സ രാ​ജി​വെ​ച്ച് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നും ദീ​പാ ദാ​സ് മു​ന്‍​ഷി​ക്കും ബാ​ബു​രാ​ജ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

നാ​ല​ര വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​ത്ത ഒ​രു മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ര്‍​ഡ് 65ല്‍ ​നൂ​ലി​ല്‍ കെ​ട്ടി സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​ക്ക​ല്ല, സി​സ്റ്റ​ത്തി​നാ​ണ് ത​ക​രാ​ര്‍. കോ​ഴി​ക്കോ​ട് സി​പി​ഐ​എം- കോ​ണ്‍​ഗ്ര​സ് നെ​ക്‌​സ​സാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​ത്തി​ലെ പ​ങ്ക് ക​ച്ച​വ​ട​ക്കാ​രാ​ണ്. കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ആ​ളി​ല്ലാ​താ​യി', ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

എ​ര​ഞ്ഞി​പ്പാ​ലം വാ​ര്‍​ഡി​ല്‍ കെ​പി​സി​സി മാ​ര്‍​ഗ​രേ​ഖ അ​ട്ടി​മ​റി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ഡ് ക​മ്മ​റ്റി ആ​റ് പേ​രു​ക​ള്‍ ന​ല്‍​കി. എ​ന്നാ​ല്‍ പ​രാ​ജ​യം ഭ​യ​പ്പെ​ട്ട് ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്ക് പോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

ഡി​സി​സി കോ​ർ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം : മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റേ​ത് പ​ക്വ​ത​യി​ല്ലാ​ത്ത സ​മീ​പ​നം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​ഞ്ഞ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷി​ന് ഡി​സി​സി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം. കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​റി​ന് നേ​മം സീ​റ്റ് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ച മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ നി​ല​പാ​ടി​നെ ഡി​സി​സി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നേ​തൃ​ത്വം വി​മ​ർ​ശി​ച്ചു.

ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ലെ​ത്തി നി​ൽ​ക്കേ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച​തു വി​വാ​ദ​മാ​യ​താ​ണ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ സു​രേ​ഷ് കൂ​ടു​ത​ൽ പ​ക്വ​ത​യു​ള്ള സ​മീ​പ​ന​മാ​യി​രു​ന്നു സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ന്നാ​ൽ ത​നി​യ്ക്ക് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം വേ​ണ്ടെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി അ​ട​ക്ക​മു​ള്ള​വ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യി സു​രേ​ഷ് തി​രി​ച്ച​ടി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു തു​ട​രു​ന്ന​തു ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു.

നേ​മം സീ​റ്റി​ൽ, കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച നേ​മം ഷ​ജീ​റി​നെ ഒ​ഴി​വാ​ക്കി ബാ​ല​സം​ഘം ഭാ​ര​വാ​ഹി​യാ​യ ജി.​വി. ഹ​രി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് കോ​ർ​പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി​ക്കു വേ​ണ്ടി സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജി​ന് ഇ​ര​യാ​കു​ക​യും സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ക്കു​ക​യും ചെ​യ്ത നേ​മം ഷ​ജീ​ർ മ​ത്സ​ര രം​ഗ​ത്ത് യോ​ഗ്യ​നാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പെ​ട്ടി താ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക​ല്ല, പാ​ർ​ട്ടി​ക്കു വേ​ണ്ടി സ​മ​ര​മു​ഖ​ത്ത് അ​ട​ക്കം സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ് സീ​റ്റ് ന​ൽ​കി​യ​തെ​ന്ന് ജി​ല്ല​യി​ലെ മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

District News

കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൊ​​​ളി​​​ച്ച പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ത്തി​​​ന്‍റെ വീ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു

കു​​​മ​​​ര​​​കം: കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൊ​​​ളി​​​ച്ച പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ത്തി​​​ന്‍റെ കോ​​​ണ​​​ത്താ​​​റ്റ് പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള കു​​​ടും​​​ബ​​​വീ​​​ടും കാ​​​രി​​​ക്ക​​​ത്ത​​​റ ലാ​​​ബും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. കോ​​​ട​​​തി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​ർ​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ന് മു​​​മ്പ് ന​​​ട​​​ത്തി​​​യ പൊ​​​ളി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും നാ​​​ട്ട​​​കം സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു.

മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​ജെ. സാ​​​ബു, നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​വി. തോ​​​മ​​​സ് ആ​​​ര്യ​​​പ​​​ള്ളി, സ​​​ലീ​​​മ ശി​​​വാ​​​ത്മ​​​ജ​​​ൻ, കു​​​ഞ്ഞ​​​ച്ച​​​ൻ വേ​​​ലി​​​ത്ത​​​റ, വി.​​​എ​​​സ്. പ്ര​​​ദീ​​​പ് കു​​​മാ​​​ർ, മെം​​​ബ​​​ർ​​​മാ​​​രാ​​​യ പി.​​​കെ. മ​​​നോ​​​ഹ​​​ര​​​ൻ, ദി​​​വ്യ ദാ​​​മോ​​​ദ​​​ര​​​ൻ എ​​​ന്നി​​​വ​​​രും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

District News

വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​റു​ടെ ആ​ത്മ​ഹ​ത്യ: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ ബ​ത്തേ​രി മ​ണി​ച്ചി​റ എ​ൻ.​എം. വി​ജ​യ​ൻ, മ​ക​ൻ ജി​ജേ​ഷ് എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കെ.​കെ. ഗോ​പി​നാ​ഥ​ൻ ബ​ത്തേ​രി, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ൻ അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​രെ യ​ഥാ​ക്ര​മം ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് ബ​ത്തേ​രി ജൂ​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ബ​ത്തേ​രി ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. നൂ​റോ​ളം സാ​ക്ഷി മൊ​ഴി​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ൾ, നേ​താ​ക്ക​ൾ വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഓ​ഡി​യോ ക്ലി​പ്പു​ക​ൾ, വി​ജ​യ​ന്‍റെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ, മ​റ്റു ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ എ​ന്നി​വ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ത്തു​ട​ർ​ന്നു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് വി​ജ​യ​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ. കേ​സി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

വി​ഷം ക​ഴി​ച്ച എ​ൻ.​എം. വി​ജ​യ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 2024 ഡി​സം​ബ​ർ 27നാ​ണ് മ​രി​ച്ച​ത്. വി​ജ​യ​നൊ​പ്പം വി​ഷം അ​ക​ത്തു​ചെ​ന്ന ഇ​ള​യ​മ​ക​ൻ ജി​ജേ​ഷും ഇ​തേ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ജ​യ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന് അ​നേ​കം ആ​ളു​ക​ളി​ൽ​നി​ന്നു പ​ണം വാ​ങ്ങി​യി​രു​ന്നു. ഇ​വ​രി​ൽ പ​ല​ർ​ക്കും ജോ​ലി കൊ​ടു​ക്കാ​നോ പ​ണം തി​രി​കെ ന​ൽ​കാ​നോ വി​ജ​യ​നു ക​ഴി​ഞ്ഞി​ല്ല. പാ​ർ​ട്ടി താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​ജ​യ​ൻ സ്വ​ന്തം സ്വ​ത്ത് പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ടു​ത്തി​രു​ന്നു.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​നാ​കാ​ത്ത​തും മ​റ്റു ക​ട​ങ്ങ​ൾ കു​ടി​ശി​ക​യാ​യ​തും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ.


ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന് വാ​ങ്ങി​യ പ​ണം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ളി​ൽ ചി​ല​ർ​ക്ക് കൈ​മാ​റി​യ​താ​യാ​ണ് വി​ജ​യ​ന്‍റേ​താ​യി പി​ന്നീ​ട് പു​റ​ത്തു​വ​ന്ന ക​ത്തു​ക​ളി​ൽ പ​റ​യു​ന്ന​ത്. ബാ​ധ്യ​ത വീ​ട്ടു​ന്ന​തി​ന് പ​ല​വ​ട്ടം ക​ത്തു​ന​ൽ​കി​യി​ട്ടും പാ​ർ​ട്ടി സ​ഹാ​യ​ത്തി​ന് എ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ക​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. മൂ​ത്ത മ​ക​ൻ വി​ജേ​ഷി​നും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ട​ക്കം എ​ഴു​തി​യ ക​ത്തു​ക​ളാ​ണ് വി​ജ​യ​ന്‍റെ മ​ര​ണ​ശേ​ഷം പു​റ​ത്തു​വ​ന്ന​ത്.


നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ത്തി​ന് പ​ണം വാ​ങ്ങി​യ​തെ​ന്ന് കെ. ​സു​ധാ​ക​ര​ന് എ​ഴു​തി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വി​ജ​യ​ന്‍റെ ബാ​ധ്യ​ത​യി​ൽ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത​ട​ക്കം ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ കെ​പി​സി​സി തീ​ർ​ത്തി​രു​ന്നു.

വി​ജ​യ​ന്‍റെ മൂ​ത്ത മ​ക​ൻ വി​ജേ​ഷി​ന്‍റെ ഭാ​ര്യ പ​ദ്മ​ജ മ​ണി​ച്ചി​റ​യി​ലെ വീ​ട്ടി​ൽ ഇ​ട​തു​കൈ​യു​ടെ ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഡി​സി​സി ഓ​ഫീ​സി​നു മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ർ​ബ​ൻ ബാ​ങ്കി​ലെ ക​ടം വീ​ട്ടി​യ​ത്.

 

നി​യ​മ​പ​ര​മാ​യി നേ​രി​ടും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. കേ​സി​നെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Kerala

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി എ​ൻ. ശ​ക്ത​ൻ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി എ​ൻ. ശ​ക്ത​ൻ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഉ​ച്ച​യ്ക്ക് 12നു ​അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. വൈ​കാ​തെ പു​തി​യ അ​ധ്യ​ക്ഷ​നെ നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് വി​വ​രം.

വി​വാ​ദ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച പാ​ലോ​ട് ര​വി​ക്കു പ​ക​ര​മാ​ണ് എ​ൻ. ശ​ക്ത​ൻ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഏ​റെ ക്ര​മ​ക്കേ​ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ഡ​ലം-​ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ളെ അ​ട​ക്കം ഏ​കോ​പി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​തെ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പു​നഃ​സം​ഘ​ട​ന വൈ​കാ​തെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. മു​ൻ മ​ന്ത്രി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി​രു​ന്ന ശ​ക്ത​ന് ജി​ല്ല​യി​ലെ മി​ക്ക​വാ​റും നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ആ​ദ്യം ശ​ക്ത​ൻ വൈ​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം നി​ർ​ബ​ന്ധി​ച്ച​തോ​ടെ അ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up