Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dcc Office

മ​റ്റ​ത്തൂ​രി​ലെ ഗ്രൂ​പ്പ് പോ​ര് തെ​രു​വി​ലേ​ക്ക്: തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

തൃ​ശൂ​ർ: മ​റ്റ​ത്തൂ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​ത്തെ​ച്ചൊ​ല്ലി തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത ആ​ളെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ഡി​സി​സി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഉ​പ​രോ​ധ​ത്തി​നൊ​ടു​വി​ൽ വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. മു​ൻ​പ് പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള ഹ​സ​ൻ വ​ല്ല​ത്തി​നെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​താ​ണ് നി​ല​വി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണം. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും നി​യ​മ​നം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തീ​കാ​ത്മ​ക കോ​ല​വു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തെ​ങ്കി​ലും അ​ത് ക​ത്തി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. പാ​ർ​ട്ടി​യെ പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. തെ​റ്റാ​യ ന​ട​പ​ടി​യോ​ടു​ള്ള വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ വ്യ​ക്ത​മാ​ക്കി.

കെ​പി​സി​സി യോ​ഗം ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റോ​മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളോ ഓ​ഫീ​സി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ  പ്ര​തി​ഷേ​ധം. ജൂ​ലൈ ഒ​ന്നി​ന​കം തി​രു​ത്ത​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​വ​ർ​ക്ക് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​വ​രാ​ണ് ഇ​വ​രെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Latest News

Corehub Up