x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ


Published: June 23, 2026 12:48 AM IST | Updated: June 23, 2026 12:48 AM IST

തൃ​ശൂ​ർ: മ​റ്റ​ത്തൂ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​ത്തെ​ച്ചൊ​ല്ലി ഡി​സി​സി ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ര​സ്യ​പ്ര​തി​ഷേ​ധ​വും നാ​ട​കീ​യ​രം​ഗ​ങ്ങ​ളും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത ആ​ളെ നി​യ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഒ​ത്തു​കൂ​ടി​യ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ഡി​സി​സി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ശ​ശി ന​ടു​പ്പ​റ​ന്പി​ൽ, മോ​ളി തോ​മ​സ്, ജി​ജു ഡേ​വി​സ്, പ്ര​ദീ​ഷ് പ​ണ്ടാ​ര​ത്തി​ൽ, നൈ​ജോ ആ​ന്‍റോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ഉ​പ​രോ​ധം നീ​ണ്ട​തോ​ടെ വ​നി​ത​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.

മു​ന്പ് പാ​ർ​ട്ടി​ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള വി.എം. ഹ​സ​നെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്ന​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കു കാ​ര​ണം.

പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​യാ​ളെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും നി​യ​മ​നം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തീ​കാ​ത്മ​ക കോ​ല​വു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തെ​ങ്കി​ലും കോ​ലം ക​ത്തി​ച്ചി​ല്ല. പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും തെ​റ്റാ​യ ന​ട​പ​ടി​യോ​ടു​ള്ള വി​യോ​ജി​പ്പ് പ്ര​തീ​കാ​ത്മ​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.റോ​ഡി​ൽ അ​ല്പ​നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

സ​മ​രംചെ​യ്ത​വ​ർ​ക്കു ബി​ജെ​പി ബ​ന്ധം: ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി യാ​തൊ​ രു ബ​ന്ധ​വു​മി​ല്ലെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​വ​രാ​ണ് ഇ​വ​രെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​റ്റ​ത്തൂ​രി​ൽ ന​ട​ന്ന​തു പാ​ർ​ട്ടി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ സം​ഘ​ട​നാ​ന​ട​പ​ടി​യാ​ണ്. അ​തി​ൽ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നേ​തൃ​ത്വ​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യോ കെ​പി​സി​സി​യെ സ​മീ​പി​ക്കു​ക​യോ ആ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​ണ്ടാ​കാ​തെ പാ​ർ​ട്ടി​യെ തെ​രു​വി​ൽ അ​പ​മാ​നി​ക്കാ​നും വി​ഭാ​ഗീ​യ​ത​യു​ണ്ടെ​ന്നു വ​രു​ത്താ​നു​മാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യെ അ​വ​ഹേ​ളി​ക്കാ​ൻ ന​ട​ത്തു​ന്ന ഇ​ത്ത​രം സ്പോ​ൺ​സേ​ഡ് പ്ര​തി​ഷേ​ധ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ച്ച​ട​ക്കം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

 

Tags : DCC office Nattuvishesham district news

Recent News

Corehub Up