രാജപുരം: ബ്ലഡ് കാൻസർ ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിന്റെ (അഞ്ച്) ജീവൻ നിലനിർത്താനായി നാടൊരുമിക്കുന്നു.
കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് തലശേരി മലബാർ കാൻസർ സെന്ററിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവ് വരും. മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സർവതും വിറ്റുപെറുക്കിയ ആ നിർധന കുടുംബത്തിന് നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക തികച്ചും അസാധ്യമാണ്.
കള്ളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി കമ്മിറ്റിയുടെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ രാജപുരം ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, കമ്മിറ്റി പ്രസിഡന്റ് സിജു ചാമക്കാല, രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട് എന്നിവർ പങ്കെടുത്തു.
അക്കൗണ്ട് വിവരങ്ങൾ: ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), രാജപുരം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 45274560942, IFSC Code: SBIN0062270.
Tags : people Nattuvishesham district news