x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​റ തു​റ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും


Published: June 23, 2026 02:01 AM IST | Updated: June 23, 2026 02:01 AM IST

ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ​ത്ത​ട്ട് ഉ​ണ്ണി മി​ശി​ഹാ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പാ​യ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം പോ​ലെ തോ​ന്നി​ക്കു​ന്ന വ​സ്തു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ല്ല​റ തു​റ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ക​ണ്ണൂ​ർ റൂ​റ​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ. ​ഇ. പ്രേ​മ​ച​ന്ദ്ര​ൻ, പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി മോ​ഹ​ന​ച​ന്ദ്ര​ൻ, ക​രി​ക്കോ​ട്ട​ക്ക​രി സി​ഐ എ​ൻ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ള്ളി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. ക​ല്ല​റ​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന് സ​മാ​ന​മാ​യി ക​ണ്ടെ​ത്തി​യ വ​സ്തു മൂ​ന്നാ​മ​തൊ​രു മൃ​ത​ശ​രീ​ര​മാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ഇ​ട​വ​ക​യു​ടെ പൊ​തു​താ​ത്പ​ര്യം വി​കാ​രി ഫാ. ​ജി​ൽ​ബെ​റ്റ് കൊ​ന്ന​യി​ൽ സം​ഘ​ത്തെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ഏ​റ്റ​വും അ​ടു​ത്ത​ദി​വ​സം ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം‌. അ​തി​നാ​യി ഡി​എം​ഒ, ജി​ല്ലാ ക​ള​ക്‌​ട​ർ, എ​സ്പി എ​ന്നി​വ​ർ​ക്ക് ഇ​ന്നു​ത​ന്നെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷം ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധി​ക്കും. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഡി​എം​ഒ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

ഈ​മാ​സം 13ന് ​ഒ​രു സം​സ്കാ​ര​ത്തി​നാ​യി 38-ാം ന​മ്പ​ർ ക​ല്ല​റ തു​റ​ന്ന​പ്പോ​ഴാ​ണ് പെ​ട്ടി​യി​ൽ അ​ട​ക്കം​ചെ​യ്ത നി​ല​യി​ൽ ഒ​രു മൃ​ത​ദേ​ഹ​വും സ​മീ​പ​ത്ത് പാ​യ​യി​ൽ പൊ​തി​ഞ്ഞ രീ​തി​യി​ൽ മൃ​ത​ദേ​ഹ​മെ​ന്ന് തോ​ന്നി​ക്കു​ന്ന മ​റ്റൊ​രു വ​സ്തു​വും ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തോ​ന്നി​യ പ​ള്ളി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ദു​രൂ​ഹ​ത മാ​റി​യി​ല്ല. തു​ട​ർ​ന്നാ​ണ് വാ​ണി​യ​പ്പാ​റ​യി​ൽ വ​ച്ച് കാ​ണാ​താ​യെ​ന്ന് സം​ശ​യി​ക്കു​ന്ന വി​ല​ങ്ങാ​ട് സ്വ​ദേ​ശി ആ​ല​പ്പാ​ട്ട് സി​ജോ സ്ക​റി​യ​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പ​ടെ ക​ല്ല​റ​യി​ലെ ദു​രൂ​ഹ മൃ​ത​ദേ​ഹ​ത്തി​ൽ സം​ശ​യ​മു​ന്ന​യി​ക്കു​ന്ന​ത്. സി​ജോ​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ഈ ​ക​ല്ല​റ​യി​ൽ 2015ൽ ​അ​ട​ക്കി​യ ജ​യിം​സി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​ള്ളി​യി​ലെ​ത്തി ഇ​ട​വ​ക വി​കാ​രി​യെ അ​റി​യി​ച്ച കാ​ര്യ​ങ്ങ​ൾ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചു. ജ​യിം​സി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് മു​ന്പ് ക​ല്ല​റ​യി​ൽ അ​റ​ക്ക​പ്പൊ​ടി​യും മ​ണ​ലും നി​ര​ത്തി തു​ണി വി​രി​ച്ച​താ​യും പെ​ട്ടി​യി​ലാ​ണ് സം​സ്ക​രി​ച്ച​തെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​ത്. സം​സ്കാ​ര സ​മ​യ​ത്ത് മ​റ്റ് മൃ​ത​ദേ​ഹ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പോ​ലെ തോ​ന്നി​ക്കു​ന്ന വ​സ്തു എ​ന്താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി​യും ജ​ന​ങ്ങ​ളും ഒ​രേ​പോ​ലെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags : conducted Nattuvishesham district news

Recent News

Corehub Up