വെള്ളരിക്കുണ്ട്: തലശേരി കോർപറേറ്റ്തല വായനാവാരാചരണത്തിന് കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ തുടക്കം. കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരി ഉദ്ഘാടനം ചെയ്തു.
വായന വ്യക്തിയുടെ ബൗദ്ധിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം അജ്ഞതയ്ക്കെതിരേ പോരാടുക എന്ന പി.എൻ. പണിക്കരുടെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. പിടിഎ വൈസ് പ്രസിഡന്റ് കെ.ടി. ആന്റണി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് ജൂഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ, മുഖ്യാധ്യാപിക പി.സി. സോഫി, ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി പ്രിയ മാത്യു, എംപിടിഎ പ്രസിഡന്റ് ശരണ്യ രാധാകൃഷ്ണൻ, യുപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപിക ഷാന്റി സിറിയക് എന്നിവർ പ്രസംഗിച്ചു.
വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വായനക്കുറിപ്പ്, പ്രസംഗം, സ്കിറ്റ്, സംഘനൃത്തം തുടങ്ങിയ വിവിധ സാഹിത്യപരിപാടികൾ സംഘടിപ്പിച്ചു.
Tags : begins Nattuvishesham district news