x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ന​മ്മു​ടെ​ഭാ​ഷ പ​ദ്ധ​തി​യും സൈ​ബ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും 100 സ്കൂ​ളു​ക​ളി​ൽ


Published: June 23, 2026 01:59 AM IST | Updated: June 23, 2026 01:59 AM IST

ത​ല​ശേ​രി: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പ​ത്ര​മാ​യ ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നൂ​റി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷ പ​ദ്ധ​തി​യും "സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ വെ​മ്മേ​നി​ക്ക​ട്ട​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ത​ല​ശേ​രി സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം കെ.​ ബൈ​ജു​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ വെ​മ്മേ​നി​ക്ക​ട്ട​യി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ. ​അ​ജേ​ഷ്കു​മാ​ർ ക്ലാ​സെ​ടു​ക്കും. സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ർ​സാ​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി ദീ​പി​ക ന​മ്മു​ടെ​ഭാ​ഷ പ​ദ്ധ​തി​യു​ടെ ആ​ദ്യ​പ​ത്രം ഏ​റ്റു​വാ​ങ്ങും.

ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ഡ്‌​വി​ൻ കോ​യി​പ്പു​റം, സ​ർ​ക്കു​ലേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലി​ൻ​സി പി. ​സാം സ്വാ​ഗ​ത​വും ദീ​പി​ക ത​ല​ശേ​രി റി​പ്പോ​ർ​ട്ട​ർ ന​വാ​സ് മേ​ത്ത​ർ ന​ന്ദി​യും പ​റ​യും.

ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റും ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗു​മാ​യി (ഡി​സി​എ​ൽ) സ​ഹ​ക​രി​ച്ചാ​ണ് വി​പു​ല​മാ​യ കാ​മ്പ​യി​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ല​ഹ​രി വ്യാ​പ​ന​വും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളും പ്ര​തി​രോ​ധി​ക്കാ​ൻ കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ഡ്‌​വി​ൻ കോ​യി​പ്പു​റം, ത​ല​ശേ​രി റി​പ്പോ​ർ​ട്ട​ർ ന​വാ​സ് മേ​ത്ത​ർ, സാ​ൻ​ജോ​സ് മെ​ട്രൊ​പൊ​ളി​റ്റ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലി​ൻ​സി പി. ​സാം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Awareness Nattuvishesham district news

Recent News

Corehub Up