അഞ്ചല്‍ : ചണ്ണപ്പേട്ട മാര്‍ത്തോമ്മ ഹൈസ്കൂളിന്റെ നവീകരിച്ച കെട്ടിടം സ്കൂളിനായി സമര്‍പ്പിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലാ ഭദ്രാസനാധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പയാണ് കൂദാശ ചെയ്തു നവീകരണം പൂര്‍ത്തിയാക്കിയ കെട്ടിട സമര്‍പ്പണം നടത്തിയത്.
സ്കൂള്‍ പിടിഎ പ്രസിഡന്റ് സിനു ജോണ്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോജി മാത്യു, ലോക്കല്‍ മാനേജര്‍ ഫാ. സുനിത് മാത്യു, ഫാ. ജിജി മാത്യൂസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. സാബു, പ്രധാനാധ്യാപിക ജി.ലാലി, ജെസി. കെ. റേയ്ച്ചല്‍, ബാബു തടത്തില്‍, ജിബിന്‍ തോമസ്, എ. തോമസ്, സിബി ജോര്‍ജ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ ആദ്യ പ്രധാനാധ്യാപകൻ ടി.ഒ. ജോര്‍ജ്, സ്കൂള്‍ കെട്ടിട നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിച്ച കരാറുകാരന്, സ്കൂള്‍ നവീകരണത്തിനായി സഹകരിച്ചവര്‍ ഉള്‍പ്പടെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു. 40 ലക്ഷം രൂപ ചെലവഴിച്ച് രണ്ടരമാസം കൊണ്ടാണ് സ്കൂള്‍ കെട്ടിടം ആധുനിക രീതിയില്‍ നവീകരണം പൂര്‍ത്തീകരിച്ചത്.