പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ ഭജനമഠം.
കൊല്ലം: പുനര്‍നിര്‍മ്മാണം നടത്തിയ പരവൂര്‍ പൊഴിക്കര ശ്രീനാരായണ സമാജം ഭജനമഠത്തിന്റെ സമര്‍പ്പണം ഇന്ന് രാവിലെ ഒമ്പതിന് നടക്കും. ശ്രീനാരായണഗുരു, നാരായണ ഗുരുകുലം സ്ഥാപകന്‍ നടരാജഗുരു, സ്വാമി നാരായണ തീര്‍ത്ഥര്‍ എന്നിവര്‍ ഭജനമഠം സന്ദര്‍ശിച്ചിട്ടുണ്ട്. അത് പുനര്‍നിര്‍മിച്ചാണ് സമര്‍പ്പിക്കുന്നത്.
100 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന സമാജം കെട്ടിടം പഴയ പ്രൗഢിയോടെ പുനര്‍നിര്‍മിക്കുന്നതിന് ശിവഗിരി മഠത്തിലെ സ്വാമി ഋതംഭരാനന്ദയാണ് ശിലാസ്ഥാപനം നടത്തിയത്. ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. സ്വാമി മന്ത്രചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ബി.ബി. ഗോപകുമാര്‍ എംഎല്‍എ പ്രതിഭകളെ ആദരിക്കും.