x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം; ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു


Published: March 22, 2026 01:19 AM IST | Updated: March 22, 2026 01:19 AM IST

ഹ​രി​പ്പാ​ട്: മ​ഹാ​ദേ​വി​കാ​ട് മേ​ജ​ർ വ​ലി​യ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഭ​ക്തി​സാ​ന്ദ്ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. പു​ല​ർ​ച്ചെ നാലിന് ​പ​ള്ളി ഉ​ണ​ർ​ത്ത​ലോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ളി​ൽ ക്ഷേ​ത്ര ത​ന്ത്രി ഇ​രി​ങ്ങാ​ല​ക്കു​ട കു​ണ്ടി​ൽ മ​ല്ലി​ശേ​രി​മ​ന കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ഭ​ണ്ഡാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നിപ​ക​ർ​ന്നു.

കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​ൻ മു​ത​ൽ പു​ളി​ക്കീ​ഴ് പ​ടി​ഞ്ഞാ​റ് എ​സ്എ​ൻ ന​ഗ​ർ വ​രെ​യു​ള്ള റോ​ഡു​ക​ളി​ൽ നി​ര​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പൊ​ങ്കാ​ല​യ്ക്കുശേ​ഷം ചാ​ന്താ​ട്ടം, ക​ള​ഭാ​ഭി​ഷേ​കം, പ​ഞ്ച വിം​ശ​തി ക​ല​ശാഭി​ഷേ​കം, ഉ​ച്ച​പൂ​ജ എ​ന്നി​വ ന​ട​ന്നു. ഉ​ച്ച​യ്ക്ക് മൂ​ന്നിന് വി​വി​ധ ക​ര​ക​ളി​ൽനി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വ​ലി​യ​തും ചെ​റു​തു​മാ​യ കെ​ട്ടു​കാ​ഴ്ച​ക​ൾ ക്ഷേ​ത്ര വ​യ​ലി​ൽ അ​ണി​നി​ര​ന്നു. ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച, സേ​വ എ​ന്നി​വ​യോ​ടെ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി. ക്ഷേ​ത്ര ഉ​പ​ദേ​ശ​കസ​മി​തി​യു​ടെ​യും ഉ​ത്സ​വ ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ങ്കാ​ല​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

 

Tags : nattu vishesham Pongal dedication

Recent News

Corehub Up