Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Win

പ​ഞ്ചാ​ബി​നെ ത​ക​ർ​ത്തു; പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്

ധ​രം​ശാ​ല: ഐ​പി​എ​ല്ലി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ത​ക​ർ​ത്ത് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. വി​ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന്‍റെ ജ​യ​മാ​ണ് ഡ​ല്‍​ഹി സ്വ​ന്ത​മാ​ക്കി​യ​ത്. പ​ഞ്ചാ​ബ് ഉ​യ​ര്‍​ത്തി​യ 211 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഡ​ല്‍​ഹി 19 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

സ്കോ​ര്‍: പ​ഞ്ചാ​ബ് 210-5, ഡ​ല്‍​ഹി 216-7 (19). കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഡ​ല്‍​ഹി​ക്ക് തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി നേ​രി​ട്ടു. 33 റ​ൺ​സി​നി​ടെ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട അ​വ​രെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (56) ഡേ​വി​ഡ് മി​ല്ല​ര്‍ (51) എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

അ​വ​സാ​ന നാ​ലോ​വ​റി​ല്‍ 53 റ​ണ്‍​സാ​യി​രു​ന്നു ഡ​ല്‍​ഹി​ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. സ്കോ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മി​ല്ല​ര്‍ വീ​ണെ​ങ്കി​ലും അ​ശു​തോ​ഷ് ശ​ര്‍​മ​യും മാ​ധ​വ് തി​വാ​രി​യും പോ​രാ​ട്ടം ഏ​റ്റെ​ടു​ത്തു. എ​ന്നാ​ൽ വി​ജ​യ​ത്തി​ന​രി​കെ അ​ശു​തോ​ഷ് (10 പ​ന്തി​ല്‍ 24) വീ​ണെ​ങ്കി​ലും അ​ക്വി​ബ് ന​ബി​യു​മാ​യി ചേ​ര്‍​ന്ന് മാ​ധ​വ് തി​വാ​രി ഡ​ല്‍​ഹി​യെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

പ​ഞ്ചാ​ബി​നു​വേ​ണ്ടി അ​ര്‍​ഷ്ദീ​പ് സിം​ഗ്, യ​ഷ് താ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബി​നാ​യി ഓ​പ്പ​ണ​ര്‍ പ്രി​യാ​ന്‍​ഷ് ആ​ര്യ​യു​ടെ​യും (56) ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും (59) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഡ​ല്‍​ഹി​ക്കാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും മാ​ധ​വ് തി​വാ​രി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ല്‍ 10 പോ​യി​ന്‍റു​മാ​യി പ്ലേ ​ഓ​ഫി​ലെ​ത്താ​നു​ള്ള നേ​രി​യ സാ​ധ്യ​ത ഡ​ല്‍​ഹി നി​ല​നി​ര്‍​ത്തി. തു​ട​ര്‍​ച്ച​യാ​യ നാ​ലാം തോ​ല്‍​വി വ​ഴ​ങ്ങി​യ പ​ഞ്ചാ​ബ് 11 ക​ളി​ക​ളി​ല്‍ 13 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ഡ​ൽ​ഹി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ഏ​ഴു​വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് നേ​ടി.

155 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഡ​ൽ​ഹി ഓ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സിന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് (51) ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ലി​സെ​ല്ലെ ലീ 46 ​റ​ൺ​സു​മാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്കോ​ർ: മും​ബൈ 154/5 ഡ​ൽ​ഹി 155/3. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ​ക്കാ​യി നാ​റ്റ് സ്കീ​വ​ർ ബ്ര​ണ്ട് (65 ), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (41 ) എ​ന്നി​വ​ർ തി​ള​ങ്ങി. ഡ​ൽ​ഹി​ക്കാ​യി ശ്രീ ​ച​ര​ണി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി. ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up