Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deluludiary

മെസി ഏതാ, റോണാൾഡോ ആരാ...? ഇതു ചോദിക്കുന്ന പെണ്ണുങ്ങളുടെ കാലം കഴിഞ്ഞു

2026 ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഫൈ​ന​ലി​ന് ഒ​രൊ​റ്റ ദി​വ​സം മാ​ത്രം ബാ​ക്കി! അ​തി​നി​ട​യി​ലും, “മെ​സി ഏ​താ?”, “റൊ​ണാ​ൾ​ഡോ ആ​രാ?” എ​ന്നൊ​ക്കെ സ്ത്രീ​ക​ൾ സം​ശ​യം ചോ​ദി​ക്കു​ന്ന​തി​നെ പ​റ്റി​യു​ള്ള "​വൈ​ഫ് ജോ​ക്സ്' ഫാ​മി​ലി ഗ്രൂ​പ്പു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ക​യാ​ണ്. വീ​ട്ടി​ലെ പെ​ണ്ണു​ങ്ങ​ൾ, വീ​ട്ടി​ലും പു​റ​ത്തു​മു​ള്ള പ​ണി​ക​ൾ മു​ഴു​വ​ൻ ചെ​യ്തു തീ​ർ​ത്തി​ട്ട് അ​ർ​ധ​രാ​ത്രി മ​ണി​ക്കൂ​റു​ക​ളോ​ളം ക​ളി ക​ണ്ട് പു​ല​ർ​ച്ചെ ഉ​റ​ങ്ങാ​ൻ പോ​യാ​ൽ രാ​വി​ലെ കൃ​ത്യ സ​മ​യ​ത്തു ചാ​യ​യും പ്രാ​ത​ലും കി​ട്ടി​ല്ലെ​ന്ന​റി​യാ​മെ​ങ്കി​ലും, അ​വ​രു​ടെ പേ​രി​ലി​രി​ക്ക​ട്ടെ ഒ​രു "നി​രു​പ​ദ്ര​വ​ക​ര​മാ​യ' ത​മാ​ശ എ​ന്നാ​വും ന്യാ​യം. ആ​ദ്യ​രാ​ത്രി, കി​ട​പ്പ​റ​യി​ലെ ചു​മ​രി​ലെ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ ഫോ​ട്ടോ നോ​ക്കി "ഇ​താ​രാ ചേ​ട്ടാ?' എ​ന്നു ചോ​ദി​ക്കു​ന്ന ഭാ​ര്യ​യെ സി​നി​മ​യി​ലും ന​മ്മ​ൾ ക​ണ്ടി​ട്ടു​ള്ള​താ​ണ​ല്ലോ.

എ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്ക് ഇ​തൊ​രു ത​മാ​ശ​യ​ല്ല. വ​യ​സ​റി​യി​ക്കു​മ്പോ​ൾ മു​ത​ൽ ഒ​രു പെ​ൺ​കു​ട്ടി​ക്കു പൊ​തു​വി​ട​ങ്ങ​ൾ ന​ഷ്ട​മാ​വു​ക​യാ​ണ്. ക​ളി​ക്ക​ള​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും. "നീ ​മു​തി​ർ​ന്നെ'ന്നും പ​റ​ഞ്ഞ് പെ​ട്ടെ​ന്നൊ​രു ദി​വ​സം അ​വ​രെ വീ​ടി​നു പു​റ​ത്തു ത​നി​ച്ചു വി​ടാ​താ​കു​മ്പോ​ൾ തൊ​ട്ട്, ആ​ൺ​കു​ട്ടി​ക​ളു​ടെ ബാ​ല്യ​കൗ​മാ​ര നൊസ്റ്റാ​ൾ​ജി​യ​ക​ളാ​യ പാ​ട​ത്തെ ക്രി​ക്ക​റ്റും പ​റ​മ്പി​ലെ ഫു​ട്ബോ​ളു​മെ​ല്ലാം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ന്യ​മാ​യി മാ​റു​ക​യാ​ണ്.

അ​തി​നു ശേ​ഷം, നാ​ടും വീ​ടും കൂ​ട്ടു​കാ​രും വി​ട്ട​ക​ന്നു​ള്ള "അ​ന്യ വീ​ട്ടി​ലെ' ജീ​വി​തം. നി​ങ്ങ​ളു​ടെ അ​മ്മ​ക്കോ ഭാ​ര്യ​ക്കോ അ​റി​യി​ല്ലെന്നു നി​ങ്ങ​ൾ ക​ളി​യാ​ക്കു​ന്ന "​വി​വ​രം' അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ളാ​ണ്. അ​ല്ലെ​ങ്കി​ൽ ത​ന്നെ, പൊ​തു​വി​ജ്ഞാ​ന​മ​ല്ല​ല്ലോ: അ​വ​ർ​ക്ക് "​അ​ട​ക്ക​വും ഒ​തു​ക്ക​വു​മു​ണ്ടോ', "​ചോ​റും ക​റി​യും വ​ക്കാ​ന​റി​യാ​മോ', ഇ​തൊ​ക്കെ​യ​ല്ലേ നി​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ക​ൺ​സേ​ൺ?

കാലം മാറി

പ​ക്ഷേ, കാ​ലം മാ​റി​പ്പോ​യി. ഭാ​ര്യ​യു​ടെ പൊ​ട്ട​ത്ത​രം എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം ത​മാ​ശ​ക​ൾ പൊ​ളി​റ്റി​ക്ക​ലി ഇ​ൻ​ക​റ​ക്ട് മാ​ത്ര​മ​ല്ല ഔ​ട്ട്ഡേ​റ്റ​ഡു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ഷ്ട​താ​ര​ത്തിന്‍റെ ജേ​ഴ്സി​യു​മ​ണി​ഞ്ഞ് പെ​ൺ​പി​ള്ളേ​ർ ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്നു ക​ളി​കാ​ണു​ന്നു. ഒ​ന്നു ചോ​ദി​ച്ചു നോ​ക്കി​യാ​ൽ മെ​സി ആ​രാ​ണെ​ന്നു മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ ച​രി​ത്ര​വും അ​വ​ർ നി​ങ്ങ​ൾ​ക്കു പ​റ​ഞ്ഞു ത​രും. ഇ​ത് ഫു​ട്ബോ​ളിന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല. വീ​ട്ടി​നു പു​റ​ത്തു​ള്ള, തന്‍റേ​തും കൂ​ടി​യാ​യ പൊ​തു​വി​ട​ങ്ങ​ളെ, അ​വ​ർ നേ​ടി​യെ​ടു​ത്തു ക​ഴി​ഞ്ഞു.

ത​ങ്ങ​ളു​ടെ മു​ൻ​ത​ല​മു​റ​യി​ലെ സ്ത്രീ​ക​ൾ​ക്ക് അ​പ്രാ​പ്യ​മോ ഭ​യ​മോ ആ​യി​രു​ന്ന പ​ല​തി​നേ​യും ഇ​ന്ന​വ​ർ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്നു. സോ​ളോ യാ​ത്ര​ക​ൾ മു​ത​ൽ സാ​ഹ​സി​ക​ത​ക​ൾ വ​രെ. തീ​യ​റ്റ​റി​ൽ ആ​ർ​പ്പു വി​ളി​ക്കു​ന്ന​ത് മു​ത​ൽ പൂ​ര​ത്തിനു താ​ളം കൊ​ട്ടു​ന്ന​ത് വ​രെ. അ​ങ്ങ​നെ ആ​ൺ​ലോ​ക​ത്തി​ന്‍റെ മാ​ത്ര​മാ​യി​രു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ പെ​ണ്ണു​ങ്ങ​ളു​ടേ​തു​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

വാ​ഹ​ന​മോ​ടി​ക്കു​ന്ന സ്ത്രീ​ക​ൾ

സ്കൂ​ട്ടി മാ​ത്ര​മ​ല്ല, ബൈ​ക്കും കാ​റും മു​ത​ൽ ബ​സും ലോ​റി​യും വി​മാ​ന​വും ഫൈ​റ്റ് ജെ​റ്റു​ക​ളും വ​രെ ഓ​ടി​ക്കു​ന്ന സ്ത്രീ​ക​ളു​ണ്ട്. എ​ന്നാ​ൽ, "സ്ത്രീ​ക​ൾ​ക്ക് ന​ന്നാ​യി വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യി​ല്ല' എ​ന്ന മു​ൻ​വി​ധി​യു​ടെ പു​റ​ത്ത്, വീ​ട്ടി​ലും നി​ര​ത്തി​ലും അ​വ​ർ പ​ല​ത​ര​ത്തി​ലു​ള്ള ക​ളി​യാ​ക്ക​ലി​നും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ലി​നും ഹ​രാ​സ്മെന്‍റി​നും വി​ധേ​യ​രാ​കു​ന്നു​ണ്ട്.

ഡ്രൈ​വ് ചെ​യ്യു​ന്ന സ്ത്രീ​ക​ളോ​ട് എന്‍റെ അ​മ്മയ്ക്ക് അ​ത്ഭു​ദാ​ദ​ര​വാ​ണ്. അ​മ്മ​യെയും കൊ​ണ്ട് ഞാ​ൻ ആ​ദ്യ​മാ​യി ഡ്രൈ​വ് ചെ​യ്ത് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ അ​മ്മ​യ്ക്കു ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത് അ​ഭി​മാ​ന​മാ​യി മാ​റി. പ​ണ്ട് സ്കൂ​ട്ടി ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ന്ന​തി​നി​ട​യി​ൽ മ​റി​ഞ്ഞു വീ​ണു സാ​ര​മാ​യ പ​രി​ക്കു പ​റ്റി​യ​ത് കൊ​ണ്ട് പ​ഠ​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ അ​മ്മ​യെ വീ​ട്ടി​ലാ​രും സ​മ്മ​തി​ച്ചി​ല്ല. ആ ​ന​ഷ്ട​ബോ​ധം അ​മ്മ​യെ ഇ​ന്നും വേ​ട്ട​യാ​ടു​ന്നു​ണ്ട്. ത​നി​ക്ക് നേ​ടാ​നാ​വാ​ഞ്ഞ​ത് മ​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ, ഇ​തു​പോ​ലെ പ​ല അ​മ്മ​മാ​രു​ടേ​യും ഉ​ള്ളി​ൽ അ​വ​രു​ടെ പെ​ൺ​കു​ട്ടി​ക്കാ​ലം ആ​ന​ന്ദാ​ശ്രു പൊ​ഴി​ക്കു​ന്നു​ണ്ടാ​വാം.

ത​നി​ച്ചു​ള്ള യാ​ത്ര​ക​ൾ

കു​ടും​ബം, അ​ല്ലെ​ങ്കി​ൽ ഒ​രു പു​രു​ഷ​നെ​ങ്കി​ലും കൂ​ടെ​യി​ല്ലാ​തെ സ്ത്രീ​ക​ളെ വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന കാ​ല​ത്തുനി​ന്നും അ​വ​ർ ത​നി​യെ അ​പ​രി​ചി​ത​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളും ഭൂ​ഖ​ണ്ഡ​ങ്ങ​ളും താ​ണ്ടു​ന്ന സോ​ളോ ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്ന കാ​ല​ത്തി​ലേ​ക്കു സ്വ​യം വ​ള​ർ​ന്നു ക​ഴി​ഞ്ഞു. എ​ന്‍റെ മു​ത്തശി, ഒ​രു പ​ഞ്ചാ​യ​ത്തി​ൽനി​ന്നു മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലേ​ക്കു പോ​ലും ത​നി​ച്ചു സ​ഞ്ച​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ര​ണ്ടു മൂ​ന്നു പെ​ട്ടി​ക​ളും മ​ന​സു നി​റ​യെ ആ​ഹ്ളാ​ദ​വു​മാ​യി കൊ​ച്ചു മ​ക​ൾ ല​ണ്ട​നി​ലേ​ക്കു പ​റ​ന്ന​തു തീ​ർ​ത്തും ത​നി​ച്ചാ​യി​രു​ന്നു. സ്യൂ​റ​ക് വ​ഴി​യാ​യി​രു​ന്നു ക​ണ​ക്ഷ​ൻ ഫ്ളൈ​റ്റ്. സ്വി​റ്റ്സ​ർ​ല​ൻ​റ്റി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​കൃ​തി​യി​ൽനി​ന്നു പ​റ​ന്നു​യ​ർ​ന്ന് ആ​കാ​ശ​ത്തു​നി​ന്നു ഭൂ​മി​യി​ലേ​ക്കു നോ​ക്കു​മ്പോ​ളു​ള്ള കാ​ഴ്ച അ​വി​സ്മ​ര​ണീ​യ​മാ​ണ്. എ​ത്ര​യോ സി​നി​മ​ക​ളി​ൽ ക​ണ്ടു മോ​ഹി​ച്ച കാ​ഴ്ച​യാ​ണ​ത്!

ല​ണ്ട​നി​ൽ എ​ത്തി​യ​പ്പോ​ൾ എ​ന്‍റെ ബാ​ഗ് സ്യൂ​റ​ക്കി​ൽ കു​ടു​ങ്ങി​പ്പോ​യെ​ന്നും ല​ഭി​ക്കാ​ൻ ഒ​ന്നു ര​ണ്ടു ദി​വ​സ​മെ​ടു​ത്തേ​ക്കു​മെ​ന്നും അ​റി​ഞ്ഞു. പോ​രാ​ത്ത​തി​നു ഫോ​ണി​ലെ പു​തി​യ സിം ​ഉ​പ​യോ​ഗ​യു​ക്ത​മാ​കാ​ൻ കു​റ​ച്ചു സ​മ​യം പി​ടി​ക്കു​ക​യും ചെ​യ്തു.

യാ​ത്ര​ക​ളി​ലു​ണ്ടാ​കു​ന്ന ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ത​നി​ച്ചു നേ​രി​ട്ട് ത​നി​ച്ചു പ​രി​ഹ​രി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചി​ല്ല​റ​യ​ല്ല. അ​വി​ടെ ഭ​യം ധൈ​ര്യ​ത്തി​നു വ​ഴി​മാ​റു​ന്നു. യാ​ത്ര​ക​ൾ ന​മ്മു​ടെ ജീ​വി​ത​വീ​ക്ഷ​ണ​ത്തെ അ​പ്പാ​ടെ മാ​റ്റി​മ​റി​ക്കു​ന്ന ഒ​ന്നാ​ണ്. ലോ​കം ചു​റ്റു​മ്പോ​ൾ ന​മ്മു​ടെ ചി​ന്ത​ക​ളും വി​ശാ​ല​മാ​കു​ന്നു.

സ്ത്രീ ​സൗ​ഹൃ​ദ​ങ്ങ​ളു​ടെ ആ​ഴം

"​പെ​ണ്ണു​ങ്ങ​ൾ ത​മ്മി​ൽ ചേ​രി​ല്ല', "ഒ​രു സ്ത്രീ ​മ​റ്റൊ​രു സ്ത്രീ​യു​ടെ ശ​ത്രു' എ​ന്നൊ​ക്കെ​യു​ള്ള വി​ക​ല​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ​ക്ഷേ, സ്ത്രീ​സൗ​ഹൃ​ദ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം അ​നു​ഭ​വി​ച്ച​വ​ർ​ക്ക​റി​യാം, അ​തി​ന്‍റെ ആ​ഴ​വും ശ​ക്തി​യും പ്ര​സ​ക്തി​യും. മു​ൻ​വി​ധി​ക​ളി​ല്ലാ​തെ കേ​ൾ​ക്കു​ന്ന​തി​ലൂ​ടെ, പ​ര​സ്പ​രം താ​ങ്ങാ​വു​ന്ന​തി​ലൂ​ടെ, പ​രി​ധി​ക​ളി​ല്ലാ​തെ വ​ള​രാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​വ​ർ ഒ​രു എ​ക്കോ സി​സ്റ്റം രൂ​പീ​ക​രി​ക്കു​ക​യാ​ണ്. ഒ​രാ​ളു​ടെ അ​തി​ജീ​വ​ന​ത്തിന്‍റെ ക​ഥ മ​റ്റൊ​രാ​ൾ​ക്കു പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ്. സ്ത്രീ​ക​ൾ കൂ​ട്ടം ചേ​ർ​ന്നു ന​ട​ത്തു​ന്ന യാ​ത്ര​ക​ളും സം​രം​ഭ​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്നു നി​ര​വ​ധി​യാ​ണ്.

ഒ​രു​പാ​ട് ആ​ൺ​പെ​ൺ സൗ​ഹൃ​ദ​ത്തി​നു​ട​മ​യാ​ണെ​ങ്കി​ലും കൂ​ട്ടു​കാ​രി​ക​ൾ എ​ന്നും എ​നി​ക്ക് സ്പെ​ഷ​ൽ ആ​ണ്. ലോ​ക​ത്തിന്‍റെ പ​ല ന​ഗ​ര​ങ്ങ​ളി​ൽനി​ന്നാ​ണെ​ങ്കി​ൽ പോ​ലും, ഞ​ങ്ങ​ളി​ൽ കു​റേ പേ​ർ ഇ​ത്ത​വ​ണ​ത്തെ ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ ഒ​രു വാ​ട്സ് ആ​പ്പ് മെ​സേ​ജി​ന്‍റെ ദൂ​ര​ത്തി​നു​ള്ളി​ൽ ഒ​രു​മി​ച്ചു​ണ്ടാ​കും.
അ​പ്പൊ, എ​ന്താ​ണ് നി​ങ്ങ​ളു​ടെ പ്ലാ​ൻ?

Latest News

Corehub Up