വെച്ചൂർ: ചരിത്രപ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ വൈക്കം കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളിനും എട്ടുനോമ്പാചരണത്തിനും മുന്നോടിയായി നടത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു.
ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന വെച്ചൂർ മുത്തിയുടെ തിരുനാൾ കുറ്റമറ്റതാക്കാൻ വൈദ്യുതി, ശുദ്ധജല വിതരണം, ക്രമസമാധാനപാലനം, ഗതാഗത സൗകര്യമുറപ്പാക്കൽ, ഫയർഫോഴ്സിന്റെ സേവനം, ലഹരിവസ്തുക്കളുടെയും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ചെറുക്കൽ, ഭക്ഷ്യ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് യോഗത്തിൽ തീരുമാനിച്ചു. യോഗത്തോടനുബന്ധിച്ച് സ്വീകരിക്കുന്ന നടപടികൾ അവലോകനം ചെയ്യാൻ തഹസിൽദാരുടെ സാന്നിധ്യത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേരുമെന്ന് കെ. ബിനിമോൻ എംഎൽഎ പറഞ്ഞു.
പള്ളി ഹാളിൽ കെ. ബിനിമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാലാ ആർടിഒ ഷാഹിന രാമകൃഷ്ണൻ, വൈക്കം ഡിവൈഎസ്പി കെ.എൻ. രാജേഷ്, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈക്കം ഡിവൈഎസ് പി കെ.എൻ. രാജേഷ്, തഹസിൽദാർ എസ്. ശ്രീകുമാർ, വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സഹവികാരി ഫാ. ജിബിൻ ഷാജി, കൈക്കാരൻമാരായ ബിജു മിത്രംപള്ളി, സേവ്യർ മലയിൽ, പ്രസുദേന്തി അഗസ്റ്റിൻ വി. ജോർജ് വൈലപ്പള്ളിക്കരിയിൽ, വക്കച്ചൻ മണ്ണത്താലി, വൈസ് ചെയർമാൻ ജിയോ ബി.ജോസ് വിവിധവകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.