x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെച്ചൂർ പള്ളി തിരുനാൾ: വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: August 8, 2026 12:57 AM IST | Updated: August 8, 2026 12:57 AM IST

കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ തിരുനാളിനൊരുക്കമായി നടന്ന ആലോചനാ യോ​ഗ​ത്തി​ൽ വി​കാ​രി ഫാ.​ ജോ​ഷി ക​ള​പ്പ​റ​മ്പ​ത്ത് സം​സാ​രി​ക്കു​ന്നു.

വെച്ചൂ​ർ:​ ച​രി​ത്ര​പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ടനകേ​ന്ദ്ര​മാ​യ വൈ​ക്കം കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തിന്‍റെ പി​റ​വിത്തിരു​നാ​ളി​നും എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ യോ​ഗം ചേ​ർ​ന്നു.​

ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ എ​ത്തു​ന്ന വെ​ച്ചൂ​ർ മു​ത്തി​യു​ടെ തി​രു​നാ​ൾ കു​റ്റ​മ​റ്റ​താ​ക്കാ​ൻ വൈ​ദ്യു​തി, ശു​ദ്ധ​ജ​ല വി​ത​ര​ണം, ക്ര​മ​സ​മാ​ധാ​ന​പാ​ല​നം, ഗ​താ​ഗ​ത സൗ​ക​ര്യ​മു​റ​പ്പാ​ക്ക​ൽ, ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സേ​വ​നം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും മ​റ്റ് സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​റു​ക്ക​ൽ, ഭ​ക്ഷ്യ സു​ര​ക്ഷ തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ത​ഹ​സി​ൽ​ദാ​രു​ടെ സാ​ന്നി​ധ്യത്തി​ൽ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വീ​ണ്ടും ചേ​രു​മെ​ന്ന് കെ.​ ബി​നി​മോ​ൻ എം​എ​ൽഎ ​പ​റ​ഞ്ഞു.​

പ​ള്ളി​ ഹാ​ളി​ൽ കെ. ​ബി​നി​മോ​ൻ എംഎ​ൽഎയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ലാ ആ​ർ​ടി​ഒ ഷാ​ഹി​ന ​രാ​മ​കൃ​ഷ്ണ​ൻ, വൈ​ക്കം ഡി​വൈ​എ​സ്പി ​കെ.​എ​ൻ. രാ​ജേ​ഷ്, വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ അ​ജി, വൈ​ക്കം ഡി​വൈ​എ​സ് പി ​കെ.​എ​ൻ. രാ​ജേ​ഷ്, ത​ഹ​സി​ൽ​ദാ​ർ എ​സ്.​ ശ്രീ​കു​മാ​ർ, വി​കാ​രി ഫാ. ​ജോ​ഷി ക​ള​പ്പ​റ​മ്പ​ത്ത്, സ​ഹ​വി​കാ​രി ഫാ.​ ജി​ബി​ൻ​ ഷാ​ജി, കൈ​ക്കാ​ര​ൻ​മാ​രാ​യ​ ബി​ജു മി​ത്രം​പ​ള്ളി, സേ​വ്യ​ർ​ മ​ല​യി​ൽ, പ്ര​സു​ദേ​ന്തി അ​ഗ​സ്റ്റി​ൻ വി. ​ജോ​ർ​ജ് വൈ​ല​പ്പ​ള്ളി​ക്ക​രി​യി​ൽ, വ​ക്ക​ച്ച​ൻ മ​ണ്ണ​ത്താ​ലി, വൈ​സ് ചെ​യ​ർ​മാ​ൻ ജി​യോ ബി.​ജോ​സ് വിവിധവ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Vechur Church Meeting department heads

Recent News

Corehub Up