പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാസ്കുലർ രോഗങ്ങളുടെ ആധുനിക ചികിത്സാരീതികളും ആന്റികോഗുലേഷൻ തെറാപ്പിയിലെ നൂതന സമീപനങ്ങളും ചർച്ച ചെയ്യുന്നതിനായി എസ്യുടി പട്ടം സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വാസ്കുലർ സിഎംഇ -2026 സംഘടിപ്പിക്കും. തമ്പാനൂരിലെ ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും.
കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയാകും. എസ്യുടി പട്ടം ആശുപത്രിയുടെ എംഡി കേണൽ രാജീവ് മണ്ണാളി അധ്യക്ഷത വഹിക്കും. വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ. എം. ഉണ്ണികൃഷ്ണൻ സംഘാടകനാണ്. നോവൽ ഓറൽ ആന്റികോഗുലന്റുകളുടെ ക്ലിനിക്കൽ ഉപയോഗം, കാർഡിയോളജി, നെഫ്രോളജി മേഖലകളിലെ ഉപയോഗങ്ങൾ, ടിബിയൽ ആർട്ടറി ഇടപെടലുകൾ, സ്ട്രോക്കിലെ എൻഡോവാസ്കുലാർ ചികിത്സ, ത്രോംബോസിസ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ വിദഗ്ധർ അവതരിപ്പിക്കും. ആന്റികോഗുലേഷൻ ചികിത്സയിലെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്യുന്ന പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി നടക്കും.