x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 8, 2026 02:45 AM IST | Updated: August 8, 2026 02:45 AM IST

കു​ള​ത്തൂ​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നോ​ട് അ​ടു​പ്പി​ച്ചു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത ക​ട​ന്നു പോ​കു​ന്ന അ​യ്യ​ന്‍​പി​ള്ള വ​ള​വ് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. മാ​ര്‍​ച്ച് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ ഗേ​റ്റി​ല്‍ പൊ​ലീ​സ് ത​ട​യു​ക​യും പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം എ​സ്. ജ​യ​മോ​ഹ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം പി.​ജെ രാ​ജു അ​ധ്യ​ക്ഷ​നാ​യി. ക​ഴി​ഞ്ഞ മു​പ്പ​തി​നാ​ണ് കു​ള​ത്തൂ​പ്പു​ഴ അ​യ്യ​ന്‍ പി​ള്ള വ​ള​വി​ന് സ​മീ​പം കാ​യി​ക്ക​ര കു​ന്നും​പു​റ​ത്ത് ഭീ​മ മ​ന്‍​സി​ല്‍ ബ​ഷീ​ര്‍ ന​ടു​റോ​ഡി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ച​ത്.
വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്താ​ന്‍ വൈ​കി​യ​തി​നാ​ല്‍ ബ​ഷീ​റി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും വൈ​കി എ​ത്തി​യ ഡി​എ​ഫ്ഒ ഷാ​ജി​കു​മാ​റി​നെ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. ഭാ​ര​തീ​പു​ര​ത്ത് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ ആ​ര്‍​ആ​ര്‍​ടി ഓ​ഫീ​സ് പു​ന:​സ്ഥാ​പി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ബ​ഷീ​റി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, കു​ടും​ബ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ജോ​ലി ന​ല്‍​കു​ക സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Local News Nattuvishesham March

Recent News

Corehub Up