x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ദീ​പ്തി കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 8, 2026 03:24 AM IST | Updated: August 8, 2026 03:24 AM IST

യു​വ​ദീ​പ്തി കെ​സി​വൈ​എം ആ​ര​ക്കു​ഴ ഫൊ​റോ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷോ​ദ്ഘാ​ട​നം തോ​ട്ട​ക്ക​ര സെ​ന്‍റ് ജോ​ര്‍​ജ് ആ​ന്‍റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്

മൂ​വാ​റ്റു​പു​ഴ : യു​വ​ദീ​പ്തി കെ​സി​വൈ​എം ആ​ര​ക്കു​ഴ ഫൊ​റോ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷോ​ദ്ഘാ​ട​നം ന​ട​ത്തി. തോ​ട്ട​ക്ക​ര സെ​ന്‍റ് ജോ​ര്‍​ജ് ആ​ൻ​ഡ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​മി​ന്‍​സ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ ആ​ക്ക​പ്പ​ടി​ക്ക​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​തി​ഥി ബ്ര​ദ​ര്‍ ശു​ഭം ഡൊ​മി​നി​ക് ക​ര്‍​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു.

കെ​സി​വൈ​എം രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ലീ​ശ്വാ മ​നോ​ജ് ഫൊ​റോ​ന​യി​ലെ ആ​റ് യൂ​ണി​റ്റു​ക​ളി​ലെ​യും പ്ര​സി​ഡ​ന്‍റു​മാ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും ആ​ദ​രി​ച്ചു. കെ​സി​വൈ​എം രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ല്‍, ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍​ഡ്രൂ​സ് മൂ​ല​യി​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജെ​ന്നി മ​രി​യ, കെ​സി​വൈ​എം രൂ​പ​ത സെ​ക്ര​ട്ട​റി ആ​ല്‍​ബി​ന്‍ ബേ​ബി, സം​സ്ഥാ​ന സെ​ന​റ്റ് ആ​ന്‍ മ​രി​യ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ ഫൊ​റോ​ന ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ്, മ്യൂ​സി​ക്ക​ല്‍ ഈ​വ​നിം​ഗ്, മ​രി​യ​ന്‍ റാ​ലി എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്തു. ആ​റ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews KCYM

Recent News

Corehub Up