ചെന്നൈ: മണ്ഡല പുനർനിർണയം സംബന്ധിച്ച കാര്യത്തിൽ ഡിഎംകെയുടെ നിലപാട് ബിൽ ലോക്സഭയിൽ വയ്ക്കുന്പോൾ വ്യക്തമാക്കാമെന്ന് മുതിർന്ന ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി. ഇനിയും പൂർത്തിയാകാത്ത ബില്ലിനെ സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ബാലിശമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡല പുനർനിർണയ ബിൽ 2026 അടുത്തിടെ ലോക്സഭയിൽ തീപാറുന്ന വാക്പോരിനുക് വഴിവച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു അവയിൽ ഭൂരിഭാഗവും. നേരത്തെ ഒരു സന്ദർഭത്തിൽ തന്റെ പാർട്ടി ഈ നീക്കത്തെ എതിർത്തിരുന്നു. ഇക്കാര്യത്തിൽ നിരവധി നിർദേശങ്ങളും സമർപ്പിച്ചിരുന്നു. ഇവ ബില്ലിൽ എന്തു മാറ്റങ്ങൾ വരുത്തി എന്നതിനെ ആശ്രയിച്ചാകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Delimitation DMK Leader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash